എല്ലാത്തിലും സരിതയെ തോൽപ്പിക്കും സ്വപ്‌ന: സരിത രണ്ടു കെട്ടിയെങ്കിൽ, സ്വപ്ന മൂന്നു കെട്ടി; ഇംഗ്ലീഷ് അടക്കം എല്ലാ ഭാഷകളിലും പ്രാവീണ്യം; ഉന്നതരെ മയക്കാൻ മിടുമിടുക്ക്; ഐടി സെക്രട്ടറി തെറിയ്ക്കുന്നത് സോളാറിനെ തോൽപ്പിക്കുന്ന സ്വപ്‌നയുടെ കൊടും ചൂടേറ്റ്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സർക്കാരിനെ പിടിച്ചു കുലുക്കുന്ന സ്വർണ്ണക്കടത്ത് കേസിൽ, പ്രതി ചേർക്കപ്പെട്ട സ്വപ്‌ന സുരേഷ് എന്ന സുന്ദരി ചില്ലറക്കാരിയല്ലെന്നു റിപ്പോർട്ട്. സോളാർ കേസിൽ കുടുങ്ങിയ സരിത എസ്.നായർ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള സിംമ്പിൾ തട്ടിപ്പുകാരിയായിരുന്നെങ്കിൽ, സ്വപ്‌ന ആള് പുലിയാണ്. ഇന്റർനാഷണൽ ബന്ധങ്ങൾ അടക്കമുള്ളവയുള്ള സ്വപ്‌ന വിവാഹ കാര്യത്തിലും സരിതയെ കവച്ചു വയ്ക്കും. ഔദ്യോഗികമായി സരിത എസ്.നായർ രണ്ടു പേരെ മാത്രമാണ് വിവാഹം കഴിച്ചതെങ്കിൽ സ്വപ്‌നയുടെ ഒപ്പം ഇപ്പോൾ ഉള്ള ഭർത്താവ് മൂന്നാം കെട്ടുകാരനാണ്.

അതിലേറെ രസകരം, സ്വപ്‌നയുടെ അച്ഛന്റെ പേരും ഇപ്പോഴത്തെ ഭർത്താവിന്റെ പേരും സുരേഷ് എന്നായിരുന്നു. ഇംഗ്ലീഷ് നന്നായി ഉപയോഗിക്കുന്നതായിരുന്നു സ്വപ്നയുടെ കരുത്ത്. സ്വപ്നാ സുരേഷ് തിരുവനന്തപുരത്തെത്തുന്നത് ട്രാവൽ ഏജൻസിയിൽ ജീവനക്കാരിയായാണ്. നെയ്യാറ്റിൻകര സ്വദേശിയായ സ്വപ്നയുടെ അച്ഛന് വിദേശത്ത് ജോലിയായതിനാൽ വളർന്നതും പഠിച്ചതും അബുദാബിയിലായിരുന്നു. അറബിയും ഇംഗ്‌ളീഷും നന്നായി അറിയാമായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് അടുത്ത് ബാലരാമപുരം സ്വദേശിയായ സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേർപിരിഞ്ഞു. അതിനുശേഷമാണു മകളുമായി തിരുവനന്തപുരത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2010-ന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. തിരുവനന്തപുരത്ത് ട്രാവൽ ഏജൻസിയിലെ ജോലിക്കുശേഷം എയർ ഇന്ത്യാ സാറ്റ്‌സിൽ പരിശീലനവിഭാഗത്തിൽ ജോലി കിട്ടി. ഇതോടെ അവിടെ താരമായി. റെഡ് ബുൾ ആയിരുന്നു ഇഷ്ട പാനിയം. രാത്രികളിലെ മദ്യപാന പാർട്ടികളിലും അടിച്ചു തകർത്തു. അങ്ങനെയാണ് തിരുവനന്തപുരത്തെ രാഷ്ട്രീയ-ബിസിനസ്സുകാർക്കിടയിലെ താരമായി സ്വപ്ന മാറിയത്. എനർജി ഡ്രിങ്കായ റെഡ് ബുളുമായാണ് സ്വപ്നയുടെ നടപ്പ്.

2014-15 കാലത്ത് ജോലിക്കിടെ ഒട്ടേറെ വിവാദങ്ങളാണ് സ്വപ്നയുമായി ബന്ധപ്പെട്ട് അവിടെയുണ്ടായത്. ആഡംബര ജീവിതശൈലിയായിരുന്നു അക്കാലത്തും. ഇക്കാലത്താണ് എയർ ഇന്ത്യയുടെ രണ്ട് ജീവനക്കാർക്കെതിരെ വ്യാജരേഖ ചമച്ച് പരാതി നൽകിയതിനെതിരെ പൊലീസ് കേസുണ്ടാകുന്നത്. ഒരു കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം ഉടൻ നൽകും. ദുബായ് കോൺസുലേറ്റിൽ ജോലി ലഭിച്ചതോടെ തിരുവനന്തപുരത്തെ താരമായി. കോൺസൽ ജനറലിന്റെ സെക്രട്ടറിയായി ജോലി ചെയ്യവേ കോൺസുലേറ്റിലെ അതിശക്തയായിയ വ്യവസായികളും രാഷട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്ന കൂടുതൽ അടുത്തു. സരിത്തും കൂട്ടാളിയായി.

കോൺസുലേറ്റിലെ ഉന്നത സ്വാധീനം സർക്കാർ പരിപാടികളിൽ പോലും അതിഥിയാകുന്ന തരത്തിലെ ഉന്നത ബന്ധമായി സ്വപ്ന വളർത്തി. ഒരുവർഷം മുമ്പ് ഓഡിറ്റിൽ കൃത്രിമം കണ്ടെത്തിയതോടെ രണ്ടു പേർക്കും ജോലി പോയി. എന്നാൽ അതിനേക്കാൾ വലിയ ജോലി സ്വപ്നയെ തേടിയെത്തി. ആറ് മാസം മുൻപ് കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ട സ്വപ്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന ഐടി വകുപ്പിലെ സ്പെയ്സ് പാർക്കിൽ പ്രോജക്ട് കൺസൾട്ടന്റായി കരാർ നിയമനം നേടി. ഇ മൊബിലിറ്റി പദ്ധതിയിൽ ആരോപണം നേരിടുന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ശുപാർശയിലായിരുന്നു നിയമനം. ഇതും സർക്കാരിന് വിനയായണ്. പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാരിലുള്ള സ്വാധീനത്തിന് തെളിവ് കൂടിയാണ് ഇത്.

ഐ.ടി. വകുപ്പിൽ ഉന്നത തസ്തികയിൽ ജോലി ചെയ്യുമ്പോഴും യു.എ.ഇ. കോൺസുലേറ്റിലെ ഇടപെടൽ തുടർന്നു. പൂജപ്പുര മുടവന്മുകളിലാണ് നേരത്തേ താമസിച്ചിരുന്നത്. അവിടത്തെ ഫ്ളാറ്റിൽ താമസിക്കുമ്പോൾ മുൻ ഐ.ടി. സെക്രട്ടറി ശിവശങ്കർ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് സമീപവാസികൾ ആരോപിക്കുന്നുണ്ട്. ഒരുദിവസം സ്വപ്നയുടെ ഭർത്താവ് സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവമുണ്ടായതോടെ അവിടെനിന്ന് താമസം മാറ്റി. പിന്നീട് വട്ടിയൂർക്കാവിലും ഇപ്പോൾ അമ്പലമുക്കിലുമാണ് താമസം. പൂജപ്പുരയിലെ സംഭവം നാട്ടുകാർ വിളിച്ചു പറഞ്ഞതാണ് ഐടി സെക്രട്ടറിയെ വില്ലനാക്കുന്നത്. യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ കേസിൽ മുൻ പിആർഒ സരിത് അറസ്റ്റിലാകുകയും ചെയ്തു.

കോൺസുലേറ്റിലെ മുൻ ഐടി വിഭാഗം ജോലിക്കാരി സ്വപ്ന സുരേഷിനും ഇടപാടിൽ പങ്കുണ്ടെന്ന് സരിത് വെളിപ്പെടുത്തി. കോൺസുലേറ്റിലെ ജോലി പോയശേഷവും സരിത് കോൺസുലേറ്റിന്റെ പേരിലെത്തിയ ബാഗേജുകൾ സ്വീകരിച്ചെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല കൂടുതൽ ഉദ്യോഗസ്ഥർക്കു കള്ളക്കടത്തിൽ പങ്കുണ്ടോ എന്ന കാര്യവും കസ്റ്റംസ് സംഘം പരിശോധിക്കുന്നുണ്ട്.