
അയ്മനം: മീനടം കാവ്യകലാ സാഹിത്യവേദി സാഹിത്യ പ്രതിഭകൾക്കായി നൽകിവരുന്ന സർഗ്ഗശ്രീ പുരസ്കാരത്തിന് എഴുത്തുകാരനും, സാംസ്കാരിക പ്രവർത്തകനുമായ ഔസേഫ് ചിറ്റക്കാട് അർഹനായി.
ആദിഭാരതം ചില മുൻവിധികൾ, അരയാൽ ദൈവവും ഏഴു ദൂതന്മാരും, ആദിഭാരതം ചരിത്രത്തിന്റെ പ്രബന്ധകല്പന എന്നീ ചരിത്ര പുസ്തകങ്ങളും അടിമ പറഞ്ഞത്,
വേരുകൾക്കിടയിലൂടെ എന്നീ കവിതാ സമാഹാരങ്ങളും തിരുവാഭരണങ്ങൾ എന്ന ബാലസാഹിത്യ നാടകകൃതിയും പ്രസിദ്ധീകരിച്ചിട്ടുള്ള ഔസേഫ് ചിറ്റക്കാട് പരസ്പരം മാസികയുടെ ചീഫ് എഡിറ്ററും അയ്മനം സ്വദേശിയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവംബർ 16ന് മീനടം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുന്ന കാവ്യകലാസാഹിത്യവേദിയുടെ പതിമൂന്നാമതു വാർഷിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുന്നതാണന്ന് സാഹിത്യവേദി പ്രസിഡന്റ് രാജപ്പൻ നായർ മീനടവും, സെക്രട്ടറി ഡോ. ശ്രീവിദ്യാ രാജീവും അറിയിച്ചു.



