ശരവണന്‍ അരുളിന്റെ ‘ദി ലെജന്‍ഡ്’ ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയത് 11 കോടി

Spread the love

ശരവണ സ്റ്റോർസ് ഉടമ ശരവണൻ അരുളിന്‍റെ ആദ്യ ചിത്രം ‘ദി ലെജൻഡ്’ ആദ്യ മൂന്ന് ദിവസം കൊണ്ട് നേടിയത് 11 കോടി രൂപ. വ്യാഴാഴ്ചയാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. റിലീസിന് മുമ്പും ശേഷവും സോഷ്യൽ മീഡിയ നെഗറ്റീവ് പബ്ലിസിറ്റിയും പരിഹാസവും കൊണ്ട് നിറഞ്ഞിരിക്കുന്ന സമയത്താണ് ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവരുന്നത്. ചിത്രം ഇതിനകം 10.95 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ.

video
play-sharp-fill

ലോകമെമ്പാടുമുള്ള 2500 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയിലെ 1,200 തിയേറ്ററുകളിൽ 650 എണ്ണവും തമിഴ്നാട്ടിലായിരുന്നു. 40-50 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം റിലീസിന് മുമ്പ് തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അഞ്ച് ഭാഷകളിലാണ് ചിത്രം നിർമ്മിച്ചത്. ജെഡി-ജെറി ജോഡി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സ്വന്തം പേരിൽ തന്നെയുളള ഒരു ശാസ്ത്രജ്ഞനെയാണ് ശരവണൻ അവതരിപ്പിക്കുന്നത്.