video
play-sharp-fill

Monday, May 19, 2025
Homeflashആ പുഞ്ചിരി മാഞ്ഞു; ക്യാന്‍സറിനോട് പൊരുതിയ നടി ശരണ്യ ശശി അന്തരിച്ചു

ആ പുഞ്ചിരി മാഞ്ഞു; ക്യാന്‍സറിനോട് പൊരുതിയ നടി ശരണ്യ ശശി അന്തരിച്ചു

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്ന നടി ശരണ്യ ശശി അന്തരിച്ചു. അല്പം മുന്‍പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ പതിനൊന്നു തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശസ്ത്രക്രിയകളും കാന്‍സര്‍ ചികിത്സ ഏല്‍പ്പിച്ച വേദനകളുമെല്ലാം മനശക്തി കൊണ്ട് അതിജീവിച്ച് ജീവിതത്തിലേക്ക് പിച്ച വെച്ചു തുടങ്ങിയ ശരണ്യയെ തേടി വീണ്ടും ട്യൂമര്‍ എത്തിയിരുന്നു.

ട്യൂമറിനൊപ്പം കോവിഡും ബാധിച്ചത് ആരോഗ്യനില വഷളാക്കിയിരുന്നു. ശങ്കയുണ്ടാക്കുന്നുവെന്നും സീമ പറയുന്നു.

നടി സീമാ ജി നായരാണ് ശരണ്യക്ക് പൂര്‍ണ്ണപിന്തുണയുമായി ഒപ്പം നിന്നിരുന്നത്.

കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ശശി ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് തുടക്കമിടുന്നത്.

കൂട്ടുകാരി (സൂര്യ), അവകാശികൾ (സൂര്യ) ഹരിചന്ദനം (ഏഷ്യാനെറ്റ്), ഭാമിനി തോൽക്കാറില്ല (ഏഷ്യാനെറ്റ്), മാലാഖമാർ (മഴവിൽ മനോരമ), കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചിരുന്നു.

മലയാളത്തിനു പുറമേ തമിഴ് (ദൈവം തന്ത വീട്) തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. കണ്ണൂരിലെ ജവഹർലാൽ നവോദയ വിദ്യാലയത്തിലായിരുന്നു സ്കൂളിംഗ്. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്നും ലിറ്ററേച്ചറിൽ ബിരുദവും നേടിയിട്ടുണ്ട്.

അമ്മ ഗീത സഹോദരങ്ങൾ ശരണ്‍, ശോണിമ.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments