ബിക്കിനിയിൽ വേഷത്തിൽ ഇബ്രാഹിമിനോട് ചേർന്ന് സാറ അലിഖാൻ: മതം മാറാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

Spread the love

സ്വന്തം ലേഖകൻ

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെയും അമൃത സിങ്ങിന്റെയും മകളും ബോളിവുഡിലെ ഹോട്ട് താരവുമായ സാറ അലിഖാൻ തന്റെ സഹോദരന് ജന്മദിനാശംസകൾ നേർന്ന് പങ്കുവച്ച ചിത്രത്തിന് സോഷ്യൽ മീഡിയയിൽ വൻ വിമർശനം . ബോളിവുഡിൽ കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് സാറ അലിഖാൻ.

 

 

ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്രാചിത്രങ്ങളും കുടുംബവുമൊത്തുള്ള ചിത്രങ്ങളുമൊക്കെ താരം ആരാധകരുമായി മിക്കപ്പോഴും പങ്കുവെക്കാറുമുണ്ട്. സഹോദരൻ ഇബ്രാഹിം അലി ഖാന്റെ ജന്മദിനാശംസകൾ അറിയിച്ചുകൊണ്ടുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനം സൃഷ്ടിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

സഹോദരനൊപ്പം ബിക്കിനിയിൽ നിൽക്കുന്ന ഫോട്ടോയാണ് ചിലരെ ചൊടിപ്പിച്ചത്. താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിയ്ക്കുന്ന രീതി വൻ വിമർശനത്തിനാണ് വഴിയൊരുക്കിയിരിയ്ക്കുന്നത്.

 

വളരെ മോശം കമന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. ചിലർ താരത്തോടെ മതം മാറാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.കൂടാതെ ഇബ്രാഹിമിനോട് ചേർന്ന് നിൽക്കുന്ന ആ പോസിൽ സഹോദരൻ അസ്വസ്ഥത പ്രകടിപ്പിക്കുകയാണെന്നു ചില കമന്റെ് .

 

 

സാറയും ഇബ്രാഹിമും ഈ വർഷം തുടക്കത്തിലാണ് മാലിദ്വീപിൽ അമ്മ അമൃത സിങ്ങിനൊപ്പം ഒരാഴ്ചത്തെ അവധിക്കാല യാത്രയിലായിരുന്നു. അതിൽ നിന്നുള്ള ചിത്രമാണ് സാറ വീണ്ടും പോസ്റ്റ് ചെയ്തത്.