video
play-sharp-fill
എസ്.എ.പി ക്യാമ്പിൽ നിന്നും തോക്ക് കാണാതായ സംഭവം : ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച തെളിവെടുപ്പ് നടക്കും

എസ്.എ.പി ക്യാമ്പിൽ നിന്നും തോക്ക് കാണാതായ സംഭവം : ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച തെളിവെടുപ്പ് നടക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എസ്എപി ക്യാമ്പിൽ നിന്നും തോക്ക് കാണാതായ സംഭവത്തിൽ ക്രൈബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടക്കും. തിങ്കളാള്ച പതിനൊന്നുമണിക്കായിരിക്കും ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തുക.

25 ഇൻസാസ് റൈഫിളുകൾ കാണാതായെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതോടൊപ്പം പൊലീസിന്റെ കൈവശമുള്ള 660 തോക്കുകളും ഹാജരാക്കാൻ എസ്.എ.പി കമാണ്ടന്റന്റിന് ക്രൈം ബ്രാഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിപ്പൂരിൽ ജോലിക്ക് പോയ ഐ.ആർ ബറ്റാലിയന്റെ കൈവശമുള്ള പതിനാറ് തോക്കൊഴികെ മറ്റ് തോക്കുളെല്ലാം എസ്.എ.പി ക്യാമ്പിൽ വിവിധ ബറ്റാലിയനുകളിൽ നിന്നും എത്തിച്ചുവെന്നാണ് വിവരം.