video
play-sharp-fill
സനുമോഹൻ മൂകാംബികയിൽ ; ലോഡ്ജ് ജീവനക്കാർ തിരിച്ചറിഞ്ഞതോടെ ബിൽതുക പോലും നൽകാതെ ഓടിരക്ഷപ്പെട്ടു : മൂന്ന് ദിവസമായി സനു ലോഡ്ജിൽ ഉണ്ടായിരുന്നതായി പൊലീസ്

സനുമോഹൻ മൂകാംബികയിൽ ; ലോഡ്ജ് ജീവനക്കാർ തിരിച്ചറിഞ്ഞതോടെ ബിൽതുക പോലും നൽകാതെ ഓടിരക്ഷപ്പെട്ടു : മൂന്ന് ദിവസമായി സനു ലോഡ്ജിൽ ഉണ്ടായിരുന്നതായി പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി : മുട്ടാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹൻ മുകാംബികയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി പൊലീസ്. രണ്ട് ദിവസം ഹോട്ടലിൽ റൂമെടുത്ത് സനു താമസിച്ചതായും പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞ് വരികെയായിരുന്നു. എന്നാൽ ലോഡ്ജ് ജീവനക്കാർക്ക് സംശയമുണ്ടായതിനെ തുടർന്ന് സനു ലോഡ്ജിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
മൂകാംബികയിലുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് സനുമോഹനെ പിടികൂടാൻ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം മൂകാംബികയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈഗയെ ദുഹൂ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് 26 ദിവസങ്ങൾ പിന്നിടുകയാണ്. എന്നിട്ടും മരണത്തിലെ ദുരൂഹതകൾ നീക്കാനോ ഒളിവിൽ പോയ സനുമോഹനെ കണ്ടെത്താനോ പൊലീസിന് സാധിച്ചിട്ടില്ല,

ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാനിരിക്കെയാണ് മൂകാംബികയിൽ നിന്ന് കൊച്ചി സിറ്റി പോലീസിന് നിർണായക വിവരം ലഭിക്കുന്നത്.

ലോഡ്ജിലെ ജീവനക്കാർ സനുമോഹനാണെന്ന് തിരിച്ചറിഞ്ഞതോടെ ബിൽ തുക പോലും നൽകാതെ അയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കർണാടക പോലീസിനെ ജീവനക്കാർ വിവരമറിയിക്കുകയായിരുന്നു.

സിസിടിവി പരിശോധിച്ചതിൽ നിന്ന് അവിടെ താമസിച്ചിരുന്നത് സനുമോഹനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കർണ്ണാടക പോലീസിന്റെ സഹായത്തോടെ മൂകാംബികയിൽ അന്വേഷണ സംഘം വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്.

സനുമോഹൻ മൂകാംബികയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ ജാഗ്രതാ നിർദ്ദേശവും നൽകി. സനുമോഹനെ കണ്ടെത്താൻ നാല് ഭാഷകളിൽ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

വൈഗയുടെ മൃതദേഹം പുഴയിൽ നിന്നും കിട്ടിയ ദിവസം പിതാവ് സനു മോഹൻ വാളയാർ അതിർത്തി കടന്നതിന്റെ തെളിവുകൾ നേരത്തെ പോലീസിന് കിട്ടിയിരുന്നു. തുടർന്ന് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോയമ്പത്തൂരിലും ചെന്നെയിലും പത്ത് ദിവസത്തോളം ക്യാമ്പ് ചെയ്ത് വ്യാപക തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല.