video
play-sharp-fill
വൈഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കൾ ആശുപത്രിയ്ക്ക് മുന്നിൽ കാത്തുനിന്നപ്പോൾ മൾട്ടിപ്ലക്‌സിൽ ക്രൈം ത്രില്ലർ സിനിമ കണ്ട് ആസ്വദിച്ച് പിതാവ് ; മകളെ കൊലപ്പെടുത്തിയ ശേഷമുള്ള തന്റെ സുഖജീവിതം വിവരിച്ച് സനുമോഹൻ : സൈക്കോയെ പോലെ സനു പെരുമാറുന്നുവെന്ന് പൊലീസ്

വൈഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കൾ ആശുപത്രിയ്ക്ക് മുന്നിൽ കാത്തുനിന്നപ്പോൾ മൾട്ടിപ്ലക്‌സിൽ ക്രൈം ത്രില്ലർ സിനിമ കണ്ട് ആസ്വദിച്ച് പിതാവ് ; മകളെ കൊലപ്പെടുത്തിയ ശേഷമുള്ള തന്റെ സുഖജീവിതം വിവരിച്ച് സനുമോഹൻ : സൈക്കോയെ പോലെ സനു പെരുമാറുന്നുവെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: മുട്ടാർ പുഴയിൽ പതിമൂന്നുകാരിയായ വൈഗയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരോ ദിവസം കഴിയുന്തോറും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

സ്വന്തം മകളെ കൊലപ്പെടുത്തിയ സനു മോഹന്റെ ക്രൂരത വെളിവാക്കുന്ന മറ്റൊരു വിവരമാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വൈഗയുടെ മൃതദേഹം കണ്ടുകിട്ടിയതിന് പിന്നാലെ പോസ്റ്റുമോർട്ടത്തിന് ശേഷം വൈഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കൾ എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിൽ കാത്തുനിപ്പോൾ സനുവാകട്ടെ മൾട്ടിപ്ലക്‌സ് തീയേറ്ററിലിരുന്ന് സിനിമ കാണുകയായിരുന്നു. ഈ വിവരം സനുമോഹൻ തന്നെയാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളെ കൊലപ്പെടുത്തിയ ശേഷം സംസ്ഥാനം വിട്ട സനുമോഹൻ കോയമ്പത്തൂരിലെ മൾട്ടിപ്ലക്‌സിലെ തിയേറ്ററിലിരുന്നാണ് പുതുതായി ഇറങ്ങിയ മലയാളം ത്രില്ലർ സിനിമ കണ്ടത്. സനു കോയമ്പത്തൂരിലെത്തി ജീവിതം ആസ്വദിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്.

സിനിമ കണ്ടിറങ്ങിയതിന് ശേഷം ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായാണ് സമയം ചെലവഴിച്ചത്. ഈ സമയത്ത് വൈഗയുടെ മൃതദേഹം സംസ്‌കരിക്കാനുളള തിരക്കിലായിരുന്നു ബന്ധുക്കൾ.

സാനു പലപ്പോഴും ഒരു സൈക്കോയെ പോലെയാണ് പെരുമാറിയിരുന്നതെന്ന് പൊലീസുകാർ പറയുന്നു. സ്വന്തം മകളുടെ മരണം ഇയാളെ യാതൊരു തരത്തിലും ആശങ്കപ്പെടുത്തിയിരുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.