സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജി. സഞ്ജു നായകൻ; യുവതാരങ്ങള്‍ക്ക് പ്രാധാന്യം; കിക്കോഫ് ജനുവരി 22ന്

Spread the love

കൊച്ചി: 79-ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.

video
play-sharp-fill

പ്രതിരോധനിര താരം ജി. സഞ്ജു നയിക്കുന്ന 22 അംഗ സ്ക്വാഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം കലാശപ്പോരില്‍ കൈവിട്ട കിരീടം തിരികെപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇത്തവണ ടീമിനെ രൂപീകരിച്ചിരിക്കുന്നത്.

അസമിലാണ് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. ആറ് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർവീസസ്, പഞ്ചാബ്, ഒഡിഷ, റെയില്‍വേസ്, മേഘാലയ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. ജനുവരി 22 മുതല്‍ ഫെബ്രുവരി എട്ട് വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ കേരളം പഞ്ചാബിനെ നേരിടും.

കേരള ടീം അംഗങ്ങള്‍:

ഗോള്‍കീപ്പർമാർ: ടി.വി. അല്‍കേഷ് രാജ് (തൃശൂർ), എസ്. ഹജ്മല്‍ (പാലക്കാട്), എം. മുഹമ്മദ് ജസീൻ (മലപ്പുറം).

പ്രതിരോധ താരങ്ങള്‍: ജി. സഞ്ജു (എറണാകുളം – നായകൻ), എം. മനോജ് (തിരുവനന്തപുരം), അജയ് അലക്‌സ് (എറണാകുളം), ബിബിൻ അജയൻ (എറണാകുളം), എസ്. സന്ദീപ് (മലപ്പുറം), അബ്‌ദുല്‍ ബാദിഷ് (മലപ്പുറം), തേജസ് കൃഷ്ണ (പാലക്കാട്).

മധ്യനിര താരങ്ങള്‍: എം.എം. അർജുൻ (തൃശൂർ), വി. അർജുൻ (കോഴിക്കോട്), ഒ.എം. ആസിഫ് (എറണാകുളം), എം. വിഘ്നേഷ് (തിരുവനന്തപുരം), എം.എല്‍. അബൂബക്കർ ദില്‍ഷാദ് (കാസർകോട്).

സ്ട്രൈക്കർമാർ: ടി. ഷിജിൻ (തിരുവനന്തപുരം), മുഹമ്മദ് അജ്സല്‍ (കോഴിക്കോട്), ഇ. സജീഷ് (പാലക്കാട്), പി.ടി. മുഹമ്മദ് റിയാസ് (പാലക്കാട്), എ.പി. മുഹമ്മദ് സിനാൻ (പാലക്കാട്), കെ. മുഹമ്മദ് ആഷിഖ് (മലപ്പുറം), എൻ.എ. മുഹമ്മദ് അഷർ (തൃശൂർ).