video
play-sharp-fill

ശ്രീധന്യയ്ക്ക് അഭിനന്ദനവുമായി വയനാട്  ചുരം കയറി സന്തോഷ് പണ്ഡിറ്റ്

ശ്രീധന്യയ്ക്ക് അഭിനന്ദനവുമായി വയനാട് ചുരം കയറി സന്തോഷ് പണ്ഡിറ്റ്

Spread the love

സ്വന്തംലേഖകൻ

കോട്ടയം : സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടി കേരളത്തിന്റെ യശസ്സുയര്‍ത്തിയ ശ്രീധന്യ സുരേഷിനെ സന്ദര്‍ശിച്ച് സിനിമാതാരം സന്തോഷ് പണ്ഡിറ്റ്. വയനാട്ടിലെ പൊഴുതനിയിലുളള ശ്രീധന്യയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച സന്തോഷ് വീട്ടിലേക്ക് ഫര്‍ണീച്ചറുകളും എത്തിച്ചു കൊടുത്തു. കട്ടിലും അലമാരയും അടക്കമുള്ള ഫര്‍ണീച്ചറുകളാണ് സന്തോഷ് പണ്ഡിറ്റ് ശ്രീധന്യയുടെ വീട്ടിലേക്ക് എത്തിച്ചു കൊടുത്തത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാ൯ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില് പോയ് ഇത്തവണ IAS നേടിയ Sree Dhanya എന്ന മിടുക്കിയെ നേരില് സന്ദ൪ശിച്ചു അഭിനന്ദിച്ചു.
(വയനാട്ടില് നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള് ചെയ്യുവാ൯ സാധിച്ചതില് അഭിമാനമുണ്ട്.
അവരും, മാതാ പിതാക്കളും ,മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില് താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്നിച്ചാണ് അവരീ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.
കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില് സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാ൯ സാധിക്കാത്തതില് എനിക്ക് ഇപ്പോള് വിഷമമുണ്ട്.
ഇനിയും നിരവധി പ്രതിഭകള് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..