
രണ്ട് പേര്‍ക്ക് സമ്മതമാണെങ്കില്‍ സെക്‌സ്….! കല്യാണം കഴിക്കണമെന്ന നിര്‍ബന്ധം വേണ്ട; നിലപാട് വ്യക്തമാക്കി സന്തോഷ് ജോര്‍ജ് കുളങ്ങര
സ്വന്തം ലേഖിക
കൊച്ചി: ലൈംഗിക ദാരിദ്ര്യം മാറാന്‍ ഓപ്പണ്‍ സൊസൈറ്റി ആയാല്‍ മതിയെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പുരുഷനും സ്ത്രീക്കും അവര്‍ക്ക് സമ്മതമാണെങ്കില്‍ സെക്‌സിനുള്ള സ്വാതന്ത്ര്യം കൊടുക്കണം. അത്രേയുള്ളു. അതിന് കല്യാണം കഴിക്കണമെന്ന നിര്‍ബന്ധം വെയ്‌ക്കേണ്ട എന്ന് മാത്രമാണ് അര്‍ത്ഥമാക്കിയത്.
അല്ലാതെ വേശ്യാലയം നടത്തി വാണിജ്യവത്കരിക്കണമെന്നല്ല അതിന്റെ അര്‍ത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കേരളത്തില്‍ ഒത്തിരി നിയന്ത്രണങ്ങളോടെയാണ് വളര്‍ത്തുന്നത്. മുന്‍വിധികളുടെ ലോകത്താണ് മലയാളികള്‍ വളര്‍ന്നത്. എല്ലാവരുടെയും മുന്നില്‍ അഭിനയിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഞാന്‍ സ്ത്രീകളെ നോക്കില്ല എന്ന് പറഞ്ഞാണ് നടക്കുന്നത്. സ്ത്രീകളെ നോക്കുന്ന പുരുഷന്മാരുമുണ്ട്. പുരുഷന്മാരെ നോക്കുന്ന സ്ത്രീകളും ഉണ്ട്. രണ്ടു കൂട്ടരും അഭിനയിക്കുന്ന ലോകത്താണ്.
സമൂഹത്തെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. സമൂഹമില്ലെങ്കില്‍ തനിസ്വഭാവം കാണിക്കും. ഗോവയിലൊക്കെ പോയാല്‍ ചെയ്യുന്നത് അതാണ്. സമൂഹം എന്തു ചിന്തിക്കും?, സമൂഹം എന്തുപറയും? എന്ന് ചിന്തിച്ച് ഇവന്‍ വല്ലാതെ വേദനിക്കുകയാണ്.
സമൂഹത്തെ സന്തോഷിപ്പിക്കാന്‍ പ്രകൃതി സ്‌നേഹം പറയും. അവന് കൈയടി കിട്ടും. അവന്‍ ഒരു ബുദ്ധിജീവിയാണ് എന്ന തോന്നല്‍ വരും. വെളിവുണ്ട് എന്ന് പറയും’- സന്തോഷ് ജോര്‍ജ് കുളങ്ങര തുറന്ന് പറഞ്ഞു.