‘എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടിക്ക് ഒരുപാട് നന്ദി…’; ലോകകപ്പ് വിജയത്തിന് പിന്നാലെ വികാരാധീനനായി സഞ്ജു സാംസൺ; ഭാര്യ ചാരുലതയ്ക്ക് നന്ദി പറഞ്ഞ് കുറിപ്പ്

Spread the love

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ തന്റെ ജീവിതത്തിലെ പ്രധാന കരുത്തിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സോഷ്യൽ മീഡിയയിലൂടെയാണ് ഭാര്യ ചാരുലതയെ കുറിച്ച് താരം ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.

video
play-sharp-fill

ലോകകപ്പിൽ ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനം നടത്തിയ സഞ്ജു അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 80.25 ശരാശരിയിൽ 321 റൺസ് നേടി. 199.37 സ്ട്രൈക്ക് റേറ്റോടെ മൂന്ന് അർധസെഞ്ചുറികളും 24 സിക്സുകളും ഉൾപ്പെടുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. ഇതോടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമായും സഞ്ജു മാറി.

ഈ നേട്ടത്തിന് പിന്നാലെയാണ് ഭാര്യയെ കുറിച്ച് സഞ്ജു വികാരാധീനമായ കുറിപ്പ് പങ്കുവെച്ചത്. ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഒപ്പമുണ്ടായതിനും താൻ ആരാണെന്ന് മനസ്സിലാക്കി സ്നേഹിച്ചതിനും ചാരുലതയ്ക്ക് നന്ദി അറിയിക്കുന്നതാണ് കുറിപ്പ്. തന്റെ നല്ലതും മോശവും ഒരുപോലെ കണ്ടിട്ടും ഉറച്ച പിന്തുണ നൽകിയെന്നും ക്രിക്കറ്റ് തന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലാക്കി അതിനെ നിന്റേതു കൂടിയാക്കി മാറ്റിയതിനും നന്ദിയുണ്ടെന്ന് സഞ്ജു കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ സ്വപ്നം കണ്ട ഈ നിമിഷത്തിനായി താനെത്ര ആവേശത്തോടെ കാത്തിരുന്നുവോ അതേ തീവ്രതയോടെ ഭാര്യയും കൂടെയുണ്ടായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി. “എന്റെ പ്രിയപ്പെട്ട പെണ്ടാട്ടിക്ക് ഒരുപാട് നന്ദി,” എന്ന വാക്കുകളോടെയാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.