
സ്വന്തം ലേഖകൻ
ഏകദിനത്തില്‍ കന്നി സെഞ്ചുറി നേടി മലയാളി താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് ഇന്ത്യക്ക് വേണ്ടി സഞ്ജു സെഞ്ചുറി നേടിയത്.
മത്സരത്തിന്റെ 44.5 ഓവറില്‍ 110 പന്തുകളില്‍ നിന്നാണ് സഞ്ജു സെഞ്ച്വറി നേടിയത്. രണ്ട് സിക്‌സറുകളും ആറ് ബൗണ്ടറികളുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. ഡെക്ക് ഔട്ടില്‍ നോക്കി മസില്‍ പെരുപ്പിച്ചാണ് താരം തന്റെ സെഞ്ച്വറി ആഘോഷിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വണ്‍ഡൗണായി ഇറങ്ങിയ താരം 114 പന്തില്‍ നിന്ന് 108 റണ്‍സുമായി കൂടാരം കയറി. ലിസാഡ് വില്യംസാണ് താരത്തിന്റെ വിക്കറ്റെടുത്തത്. കഴിഞ്ഞ മത്സരത്തില്‍ അവസരം കിട്ടിയിട്ടും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാവാതെ 12 റണ്‍സുമായി താരം മടങ്ങിയിരുന്നു. ഇത് വൻതോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് പക്വതയാര്‍ന്ന പ്രകടനത്തിലൂടെ താരം നല്‍കിയത്.







