video
play-sharp-fill

തങ്ങളുടെ വിക്കറ്റ് കീപ്പർ ധോണിയെ പോലെ ആയിരുന്നുവെങ്കിലെന്ന് ഏത് ടീമും ആഗ്രഹിക്കും ; കളി ഫിനിഷ് ചെയ്യുന്നതിലും ബെഞ്ച് മാർക്ക് ഉയരത്തിൽ വച്ചാണ് ധോണി പടിയിറങ്ങിയത് : ധോണിയെക്കുറിച്ച് വികാരഭരിതനായി സഞ്ജു

തങ്ങളുടെ വിക്കറ്റ് കീപ്പർ ധോണിയെ പോലെ ആയിരുന്നുവെങ്കിലെന്ന് ഏത് ടീമും ആഗ്രഹിക്കും ; കളി ഫിനിഷ് ചെയ്യുന്നതിലും ബെഞ്ച് മാർക്ക് ഉയരത്തിൽ വച്ചാണ് ധോണി പടിയിറങ്ങിയത് : ധോണിയെക്കുറിച്ച് വികാരഭരിതനായി സഞ്ജു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച താരമാണ് ധോണി. തങ്ങളുടെ വിക്കറ്റ് കീപ്പർ ധോനിയെ പോലെ ആയിരുന്നുവെങ്കിലെന്ന് ഏത് ടീമും ആഗ്രഹിക്കുമെന്ന് സഞ്ജു സാംസൺ. ഐ.പി.എൽ മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്‌സിന് എതിരായ മത്സരത്തിന് ശേഷം ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു ധോണിയെക്കുറിച്ച് വികാരഭരിതനായത്.

ക്രിക്കറ്റിൽ വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിലും, കളി ഫിനിഷ് ചെയ്യുന്നതിലും ബെഞ്ച് മാർക്ക് ഉയരത്തിൽ വെച്ചാണ് ധോണി പടിയിറങ്ങിയത്. ഇന്ത്യൻ ടീമിലെ സ്ഥാനത്തിന് വേണ്ടിയും, ഡൊമസ്റ്റിക് ക്രിക്കറ്റിലും വിക്കറ്റ് കീപ്പർമാർക്കിടയിൽ ആരോഗ്യപരമായ മത്സരം നടക്കുന്നുണ്ട്. ധോണിയ്ക്ക് പകരം ആര് എത്തിയാലും ഉത്തരവാദിത്വം വലുതാണ്, സഞ്ജു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏത് വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കണം എന്നത് നല്ല തലവേദനയാണ്. ഇങ്ങനെ മത്സരം ഉണ്ടാവുമ്പോൾ നമ്മൾ കൂടുതൽ മെച്ചപ്പെടും. കളിക്കാരൻ എപ്പോഴും മികവ് പുലർത്തുമ്പോൾ ടീമിനും അത് ഗുണം ചെയ്യുമെന്നും സഞ്ജു പറഞ്ഞു.

ഐപിഎല്ലിൽ മികച്ച കളി പുറത്തെടുക്കാനായാൽ ഇന്ത്യൻ ടീമിലേക്കുള്ള സാധ്യതകൾ ഉയരും. ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നത് വലിയ അനുഭവസമ്ബത്താണ്. അവിടേക്ക് തിരികെ എത്താനാവുമെന്ന് ഉറപ്പുണ്ട്. എന്നാലിപ്പോൾ അതിലേക്ക് ചിന്തിക്കുന്നില്ല. രാജസ്ഥാന് വേണ്ടി കളിച്ചതിലൂടെ കൂടുതൽ ഫ്‌ളെക്‌സിബിൾ ആവാൻ എനിക്കായി.

ഇന്നിങ്‌സ് ഓപ്പൺ ചെയ്തു, മൂന്നാമനായി, വിക്കറ്റ് കീപ്പറായി, ഫീൽഡറായി. ടീമിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് മാറാൻ അതെന്ന് പഠിപ്പിച്ചു. ഷാർജയിലെ ചെന്നൈക്കെതിരായ കളി സച്ചിന്റെ ഡെസേർട്ട് സ്റ്റോമിനോടൊന്നും കൂട്ടിക്കെട്ടാനാവില്ല. എങ്കിലും എക്കാലത്തേയും മികച്ച ഇന്നിങ്‌സുകളിൽ ഒന്നാണ് അത്.

അതിനോട് എന്റെ ഇന്നിങ്‌സ് താരതമ്യം ചെയ്യാനാവില്ല. ഞാൻ എന്റെ മികവ് പുറത്തെടുക്കാനാണ് ശ്രമിച്ചതെന്നും അവിടെ ടീമിന് ജയിക്കാനായതിൽ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.