
“ഞാൻ മരിക്കണമെങ്കില്‍, മരിക്കട്ടെ, എനിക്ക് ഇനി ഒരു ചികിത്സയും വേണ്ട”; ദുരിതങ്ങള്‍ക്ക് സാക്ഷിയായ തനിക്ക് കീമോതെറാപ്പി എടുക്കാൻ താല്‍പ്പര്യമില്ലെന്ന് സഞ്ജയ് ദത്ത്
പ്രണയവും വിവാഹവും വിവാഹ മോചനങ്ങളുമായി വാർത്തകളില്‍ നിറഞ്ഞിരുന്ന നടനാണ് സഞ്ജയ് ദത്ത്. 1993-ല്‍ മുംബൈയില്‍ 257 പേരുടെ മരണത്തിനിടയാക്കിയ പരമ്പര സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിനായിരുന്നു സുപ്രീം കോടതി നടൻ സഞ്ജയ് ദത്തിന് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.
ജയില്‍ മോചിതനായി വീണ്ടും സിനിമകളില്‍ സജീവമായ നടൻ ക്യാൻസർ രോഗത്തിന്റെ പിടിയിലായതോടെ വിഷാദത്തിലായി. ഒരു നടുവേദനയില്‍ തുടങ്ങിയ അസുഖം പ്രാഥമിക ചികത്സയില്‍ ഭേദമാകാതെ വന്നപ്പോഴാണ് വിദഗ്ധ പരിശോധനക്ക് വിധേയനായത്.
റിപ്പോർട്ട് വാങ്ങുവാൻ പോകുമ്പോള്‍ ഭാര്യയോ സഹോദരിമാരോ കൂടെയുണ്ടായിരുന്നില്ലെന്ന് സഞ്ജയ് ദത്ത് പറയുന്നു. റിപ്പോർട്ട് കൈമാറിയ വ്യക്തി തനിക്ക് ക്യാൻസറാണെന്ന് നേരിട്ട് പറഞ്ഞപ്പോള്‍ ജീവിതം കൈവിട്ടു പോയ പോലെ തോന്നി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഞാൻ മരിക്കണമെങ്കില്‍, മരിക്കട്ടെ, എനിക്ക് ഇനി ഒരു ചികിത്സയും വേണ്ട,” ആശുപത്രിയില്‍ നിന്നുള്ള പുതിയ ചിത്രവും സഞ്ജു ബാബ പങ്ക് വച്ചതോടെ ആരാധകരുടെ ആശ്വാസ വാക്കുകള്‍ കൊണ്ട് നിറയുകയാണ് സമൂഹ മാധ്യമങ്ങള്‍.
ക്യാൻസർ രോഗ ചരിത്രമുള്ള കുടുംബത്തില്‍ വീണ്ടുമൊരു ഇരയായി ഒരു വേള എന്ത് ചെയ്യണമെന്നായിരിയാതെ പകച്ച് നിന്ന് പോയെന്നും സഞ്ജയ് പറയുന്നു.
അമ്മ നർഗീസ് ദത്ത് പാൻക്രിയാറ്റിക് കാൻസർ മൂലമാണ് മരിച്ചത്. പിന്നീട് ആദ്യ ഭാര്യ റിച്ച ശർമ്മ മസ്തിഷ്ക കാൻസർ മൂലമാണ് മരിച്ചത്. ഇവർ രണ്ടു പേരും കടന്നു പോയ ദുരിതങ്ങള്‍ക്ക് സാക്ഷിയായ തനിക്ക് കീമോതെറാപ്പി എടുക്കാൻ താല്‍പ്പര്യമില്ലെന്നും സഞ്ജയ് ദത്ത് പറയുന്നു.