video
play-sharp-fill

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശില അക്രമികൾ തകർത്തു

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശില അക്രമികൾ തകർത്തു

Spread the love

സ്വന്തം ലേഖകൻ

ബംഗളൂരു : മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശില അക്രമികൾ തകർത്തു. സന്ദീപിന്റെ സ്മരണാർത്ഥം ബംഗളൂരുവിലെ യെലഹങ്കയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് ശിലയാണ് തകർത്തത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് സൈനികരും, ബിജെപി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.


ശില ഉടൻ പുനസ്ഥാപിക്കണമെന്നും അവർ അധികൃതരോട് ആവശ്യപ്പെട്ടു. കുപ്രസിദ്ധമായ 26 /11 ഭീകരാക്രമണ സമയത്തായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണൻ കൊല്ലപ്പെട്ടത്. മുംബൈയിലെ താജ് ഹോട്ടലിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നതിനിടെ മേജർ സന്ദീപ് വീരമൃത്യൂ വരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group