
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് വൻ ചന്ദന വേട്ട.150 കിലോ ചന്ദനമുട്ടികളാണ് പിടികൂടിയത്. ആഡംബര കാറിൻ്റെ രഹസ്യ അറയിലാണ് ചന്ദനമുട്ടികൾ സൂക്ഷിച്ചിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവർ പിടിയിലായി. ചന്ദനമുട്ടികൾ സേലത്ത് നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.