ഏ. കെ. ശ്രീകുമാർ
കോട്ടയം: ചാറ്റൽ മഴ പെയ്താലും ആറുകളും, തോടുകളും നിറഞ്ഞ് വീടുകളിൽ വെള്ളം കയറാൻ തുടങ്ങിയിട്ട് വർഷങ്ങളായി; കാരണം അന്വേഷിച്ച് എങ്ങും പോകണ്ട.
പരിസ്ഥിതിയുടെ പേര് പറഞ്ഞ് ആറുകളിലേയും തോടുകളിലേയും മണൽ വാരൽ നിർത്തിച്ചതു തന്നെ കാരണം. എന്നാൽ ആറുകളിലെ മണൽ വാരൽ നിർത്തിച്ചവർ ക്വാറി മാഫിയ കുന്നും, മലകളും ഇടിച്ചു നിരത്തി ഭൂപ്രകൃതി തന്നെ നശിപ്പിച്ചത് കണ്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണൽ വാരൽ നിലച്ചതോടെ ആറുകളിലും, തോടുകളിലുമെല്ലാം മണലും എക്കലും നിറഞ്ഞു. ഇതോടെ ആറുകൾക്കും തോടുകൾക്കും സംഭരണ ശേഷി ഇല്ലാതായി. ചെറിയ ചാറ്റൽ മഴ പെയ്താലും ആറുകൾ നിറഞ്ഞ് വീടുകളിലും, റോഡിലുമെല്ലാം വെള്ളമാകും. കനത്ത മഴയാണ് ചെയ്യുന്നതെങ്കിൽ വൻ പ്രളയമായി മാറുകയാണ്.
ഓടകൾ കെട്ടി അടയ്ക്കുകയും, താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ട് നികത്തുകയും കൂടി ചെയ്തതോടെ ആറുകൾ നിറഞ്ഞ് കരയിലേക്കെത്തുന്ന വെള്ളം വീടുകളിലേക്ക് കയറി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ നിരവധി വീടുകൾ തകർന്നതിൻ്റെ കാരണവും ഇതു തന്നെ.
ആറുകളിലേയും തോടുകളിലേയും മണൽ നിയമാനുസൃതം ലേലം ചെയ്ത് വാരാൻ അനുവദിക്കാത്തതിന് പിന്നിൽ ഉദ്യോഗസ്ഥ രാഷ്ട്രീയ, ക്വാറി മാഫിയയുടെ ഇടപെടലാണ്.
മണൽ സുലഭമായി ലഭ്യമാകുന്ന സാഹചര്യമുണ്ടായാൽ പാറ പൊട്ടിച്ച് എം സാൻ്റ് ആക്കി കോടികൾ ഉണ്ടാക്കുന്ന ബിസിനസ് നിലച്ച് പോകും. ഇതു തന്നെ കാരണം