പ്രമുഖ യുക്തിവാദി സനൽ ഇടമറുക് വിസ തട്ടിപ്പ് കേസിൽ പോളണ്ടിൽ അറസ്റ്റിൽ

Spread the love

ഹെൽസിങ്കി: എഴുത്തുകാരനും യുക്തിവാദി നേതാവും ‘റാഷണലിസ്റ്റ് ഇന്റർനാഷണൽ’ സ്ഥാപകനുമായ സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിലായതായി റിപ്പോർട്ട്.

video
play-sharp-fill

ഫിൻലൻഡിൽ സ്ഥിരതാമസക്കാരനായ സനൽ ഇടമുറകിനെ പോളണ്ടിലെ വാർസോ മോഡ്ലിൻ വിമാനത്താവളത്തിൽവെച്ച് മാർച്ച് 28-ാം തീയതി അധികൃതർ കസ്റ്റഡിയിലെടുത്തെന്നാണ് ഫിൻലൻഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സനൽ ഇടമുറക് അറസ്റ്റിലായതായി ഫിൻലൻഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു.

ഇന്ത്യയുടെ നിർദേശപ്രകാരം ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് സനൽ ഇടമുറകിനെ പോളണ്ടിൽ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. പോളണ്ടിൽ മനുഷ്യാവകാശസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group