Spread the love

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസില്‍ അന്വേഷണം പൂർത്തിയായെന്ന് എസ്‌ഐടി. കേസില്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചു.
എന്നാല്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പെടുത്തില്ലെന്നും എസ്‌ഐടി അറിയിച്ചു.

video
play-sharp-fill

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചു എന്നതിന് തെളിവില്ല. നടൻ ബോബി കുര്യനെയും, സഹ സംവിധായിക ശാലിനിയെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല. എന്നാല്‍ കേസിന് മുൻപ് ചില ഒത്തുതീർപ്പ് ശ്രമങ്ങള്‍ നടന്നതായി വിവരമുണ്ടെന്നും എസ്‌ഐടി അന്വേഷണത്തില്‍ കണ്ടെത്തി.

കേസില്‍ കുറ്റപത്രം തയ്യാറാക്കി വരികയാണ്. അതേസമയം ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണം എന്നാണ് രഞ്ജിത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിക്കും. ജില്ല വിട്ട് പുറത്ത് പോകണമെന്ന ആവശ്യമടക്കം കോടതിയില്‍ ഉന്നയിക്കും എന്നാണ് സൂചന. കാരവാനില്‍ വെച്ച്‌ മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് കർശന ഉപാധികളോടെയാണ് രഞ്ജിത്തിന് ജാമ്യം നല്‍കിയത്. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ആരോപണം നിഷേധിക്കുന്നുവെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടില്‍ രഞ്ജിത്തിനെതിരെ മുമ്പുണ്ടായിരുന്ന കേസുകളും പരാമർശിക്കുന്നുണ്ട്.