video
play-sharp-fill

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് പെൻഷൻ നൽകും : വാഗ്ദാനങ്ങളുമായി സമാജ് വാദി പാർട്ടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് പെൻഷൻ നൽകും : വാഗ്ദാനങ്ങളുമായി സമാജ് വാദി പാർട്ടി

Spread the love

 

സ്വന്തം ലേഖിക

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് പെൻഷ നൽകുമെന്നും ഒപ്പം ആദരിക്കുമെന്നും മുതിർന്ന നേതാവ് രാം ഗോവിന്ദ് ചൗധരി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് പെൻഷൻ വാഗ്ദാനം സമാജ് വാദി പാർട്ടി നൽകിയത്.

ഇന്ത്യയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം അരങ്ങേറിയത് ഉത്തർപ്രദേശിലാണ്. പ്രതിഷേധത്തിനിടെ ഏറ്റവും കൂടുതൽ പേർ വെടിയേറ്റ് മരിച്ചതും ഇവിടെയാണ്്. പ്രതിഷേധങ്ങളുടെ മുൻനിരയിൽ തന്നെ സമാജ്വാദി പാർട്ടിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനിടെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നേരത്തെ മുംബൈ പോലീസും കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു.

കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തെ ശക്തമായി എതിർക്കുന്നവരിൽ പ്രമുഖനാണ് കണ്ണൻ ഗോപിനാഥൻ. സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താനാകുന്നില്ലെന്ന കാരണത്താൽ ഐഎഎസ് സർവീസിൽ നിന്ന് രാജി വെച്ചതിനു ശേഷമാണ് കണ്ണൻ ഗോപിനാഥൻ പൗരാവകാശ പോരാട്ടങ്ങളിലേക്ക് ഇറങ്ങിയത്.