ബോളിവുഡ് താരം സൽമാൻ ഖാന് പാമ്പ് കടിയേറ്റു; അപകടം നടന്നത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി ഫാം ഹൗസില്‍ എത്തിയപ്പോൾ

ബോളിവുഡ് താരം സൽമാൻ ഖാന് പാമ്പ് കടിയേറ്റു; അപകടം നടന്നത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി ഫാം ഹൗസില്‍ എത്തിയപ്പോൾ

സ്വന്തം ലേഖകൻ

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് പാമ്പ് കടിയേറ്റു. ഞായറാഴ്ച രാവിലെ പന്‍വേലിലെ ഫാം ഹൗസില്‍ വച്ചാണ് സംഭവം.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി ഫാം ഹൗസില്‍ എത്തിയതായിരുന്നു താരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പുകടിയേറ്റ ഉടൻ തന്നെ താരത്തെ നവി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയക്കുകയും ചെയ്തു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.

ക്രിസ്മസ് രാത്രിയില്‍ സൽമാന്റെ ഫാം ഹൗസില്‍ പാര്‍ട്ടി നടന്നിരുന്നു. ലോക്ഡൗണ്‍ കാലത്തും സൽമാൻ ഫാം ഹൗസിലാണ് ചിലവഴിച്ചത്.

പ്രിയ താരത്തിന് പാമ്പ് കടിയേറ്റ വാർത്തയറിഞ്ഞ് നിരവധി ആളുകൾ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ തടിച്ച് കൂടിയിരുന്നു.