play-sharp-fill
പെരുമാറ്റചട്ടം നിലവിലുണ്ടായിട്ടും കടുംവെട്ട് അവസാനിപ്പിക്കാതെ പിണറായി സര്‍ക്കാര്‍ ; കടത്തില്‍ മുങ്ങിനില്‍ക്കുമ്പോഴും  മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെയും ശമ്പളം വര്‍ദ്ധിപ്പിച്ചു ; ശമ്പളം വര്‍ദ്ധിച്ചവരില്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ മുതല്‍ പാചകക്കാര്‍ വരെ : പത്താം ക്ലാസും ഗുസ്തിയും ഉള്ളവനും ഇനി വാങ്ങുക ലക്ഷങ്ങള്‍

പെരുമാറ്റചട്ടം നിലവിലുണ്ടായിട്ടും കടുംവെട്ട് അവസാനിപ്പിക്കാതെ പിണറായി സര്‍ക്കാര്‍ ; കടത്തില്‍ മുങ്ങിനില്‍ക്കുമ്പോഴും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെയും ശമ്പളം വര്‍ദ്ധിപ്പിച്ചു ; ശമ്പളം വര്‍ദ്ധിച്ചവരില്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ മുതല്‍ പാചകക്കാര്‍ വരെ : പത്താം ക്ലാസും ഗുസ്തിയും ഉള്ളവനും ഇനി വാങ്ങുക ലക്ഷങ്ങള്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ എല്ലാ മാസവും കടമെടുത്ത് കടത്തില്‍ മുങ്ങിനില്‍ക്കുകയാണ്. കാലാവധി അവസാനിക്കാറായപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും ശമ്പളം വര്‍ദ്ധിപ്പിച്ചു.

ശമ്പളത്തോടൊപ്പം അലവന്‍സുകളിലും ഭീമമായ വര്‍ദ്ധനവാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. ഇതോടെ കോടികളാണ് ഓരോ മാസവും അധികമായി ഖജനാവില്‍ നിന്ന് ചെലവഴിക്കേണ്ടി വരിക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും ഒപ്പം ചീഫ് വിപ്പിന്റേയും പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളമാണ് വര്‍ധിപ്പിച്ചത്. 2019 ജൂലായ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കിയിട്ടുണ്ട്.

കുടിശ്ശിക ഏപ്രില്‍മാസത്തെ ശമ്പളത്തോടൊപ്പം നല്‍കാനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറിയുടെയും സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയുടെയും ശമ്പള സ്‌കെയില്‍ 77,4001,15,200 എന്നതില്‍ നിന്ന് 1,07,8001,60,000 ആവും.

അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പളവും ഇതു തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ അനുവദിച്ചിരിക്കുന്ന അധിക തസ്തികകളിലുള്ള പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നിലവിലുള്ള സ്‌കെയിലിന് ആനുപാതികമായി വര്‍ധനവ് അനുവദിച്ചിട്ടുണ്ട്.

ശമ്പളത്തോടൊപ്പം പ്രതിമാസ അലവന്‍സുകള്‍ക്കും വര്‍ധനയുണ്ട്. ഇനി മുതല്‍ സ്പെഷല്‍ റൂള്‍ അനുസരിച്ചു നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ പേഴ്‌സണല്‍ സ്റ്റാഫിലെ കംപ്യൂട്ടര്‍ അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യന്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമിക്കാവൂ.അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാര്‍ മുതല്‍ പാചകക്കാര്‍ വരെയുള്ളവരുടെ ശമ്പളവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ശമ്പള വര്‍ദ്ധനവ് കണക്കുകള്‍ ചുവടെ

പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി-107800-160000(77400115200)

അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി-63700-123700(4580089000)

പേഴ്‌സണല്‍ അസിസ്റ്റന്റ്, അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്-50200-105300(3570075600)

അസിസ്റ്റന്റ്, ക്ലാര്‍ക്ക്(ബിരുദം), കംപ്യൂട്ടര്‍ അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (ഉന്നത യോഗ്യത)-37400-79000(2650056700)

അസിസ്റ്റന്റ്, ക്ലാര്‍ക്ക്, കംപ്യൂട്ടര്‍ അസിസ്റ്റന്റ്-31100-66800(2220048000)

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്-27900-63700(2000045800)

ഡ്രൈവര്‍-35600-75400(2520054000)

ഓഫീസ് അറ്റന്‍ഡന്റ്, പാചകക്കാരന്‍ 23000-50200(1650035700).