കോവിഡ് ബാധിച്ച് മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു ; മരിച്ചത് കോട്ടയം പള്ളിക്കത്തോട് സ്വദേശി ബോബി മാത്യു

സ്വന്തം ലേഖകന്‍

കോട്ടയം : കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു.

കോട്ടയം പള്ളിക്കത്തോട് ,സ്വദേശിയായ പാലക്കല്‍ ബോബി മാത്യു(48) ആണ് മരിച്ചത്. സൂര്യ ടി.വി മുന്‍ ഇടുക്കി ലേഖകനാണ്.

പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയിലാണ് അന്ത്യം. രണ്ടു ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സപ്ലിമെന്റ് സായാഹ്ന പത്രത്തില്‍ കോട്ടയത്താണ് തുടക്കം. പീരുമേട്ടിലെ റോസ് ഗാര്‍ഡന്‍ റെസിഡന്‍സി ഹോട്ടല്‍ ഉടമ കൂടിയാണ് ബോബി.