
വിവാഹ മോചനം നടന്നാൽ ഭാര്യയ്ക്ക് സ്വത്ത് നൽകാതിരിക്കാൻ സമ്പാദ്യമെല്ലാം സഹോദരങ്ങളുടേ പേരിലേക്ക് മാറ്റിയത് അബ്ദുൾ സലാമിന്റെ കുബുദ്ധി ; സ്റ്റേ നൽകാൻ കോടതി ഉദ്യോഗസ്ഥർ എത്തിയപ്പോൾ വഴിയരികിൽ കാത്ത് നിന്ന സ്വന്തം മകൻ്റേയും ഭാര്യാപിതാവിന്റെയും ദേഹത്തേക്ക് വാഹനമോടിച്ച് കയറ്റി ; സലാമിനെ കുടുക്കിയത് മകന്റെ മൊഴി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിൽ മരുമകൻ പൊലീസ് പിടിയിൽ. കേസിൽ മരുമകനായ മടത്തറ തുമ്പമൺതൊടി സലാം മൻസിലിൽ എം. അബ്ദുൾ സലാം(52)നെയാണ് പൊലീസ് പിടികൂടിയത്. സലാമിനെ കുടുക്കിയതാവട്ടെ സ്വന്തം മകന്റെ മൊഴിയും. കടയ്ക്കൽ മടത്തറ തുമ്പമൺ എ. എൻ.എസ് മൻസിലിൽ യഹിയയെ(75) കഴിഞ്ഞ ദിവസം മരുമകൻ വാഹനമിടിപ്പിച്ച
കൊലപ്പെടുത്തിയത്.
കിളിമാനൂരിന് സമീപം തട്ടത്തുമല പാറക്കടയിൽ ചൊവ്വാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. അപകടത്തെ തുടർന്ന് യഹിയയുടെ ഒപ്പമുണ്ടായിരുന്ന അബ്ദുൽ സലാമിന്റെ മകനുമായ മുഹമ്മദ് അഫ്‌സൽ (14) ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 9 മാസമായി അബ്ദുൽ സലാം ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. കൊട്ടാരക്കര കുടുംബ കോടതിയിൽ ഇതു സംബന്ധിച്ച് കേസും നിലവിലുണ്ട്. വിവാഹ മോചനത്തിൽ ഭാര്യയ്ക്ക് സ്വത്ത് നൽകാതിരിക്കാൻ സലാം തന്റെ സ്വത്ത് വകകൾ സഹോദരങ്ങളുടെയും മറ്റും പേരിലേക്ക് മാറ്റിയിരുന്നു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഭാര്യ കൊട്ടാരക്കര കുടുംബ കോടതിയിൽ നിന്ന് 23 ന് സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഈ ഉത്തരവ് നടപ്പാക്കാൻ സലാമിന്റെ സഹോദരി സഫിയയുടെ വീട്ടിലേക്ക് പോകാൻ ഭാര്യാ പിതാവും മകനും കോടതി ഉദ്യോഗസ്ഥനും കൂടി തട്ടത്തുമലയിൽ എത്തിയപ്പോഴാണ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്
സലാം കാറിൽ ഇവരെ പിൻതുടരുന്നുണ്ടായിരുന്നു. പാറക്കടയിൽ റോഡിൽ യഹിയയും അഫ്‌സലും നിൽക്കുന്നതു കണ്ട് കാറിന്റെ വേഗം കൂട്ടി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി യഹിയ മരിയ്ക്കുകയായിരുന്നു.
സാഹചര്യത്തെളിവുകളും സാക്ഷിമൊഴിയും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ അപകടമെന്ന് ആദ്യം കരുതി സംഭവമാണ് പിന്നീട് കൊലപാതകമെന്ന് തെളിഞ്ഞത്. ഇതിന് ചികിത്സയിൽ കഴിയുന്ന അഫ്‌സലിന്റെ മൊഴിയും നിർണ്ണായകമായി.
പ്രതിയെ കിളിമാനൂർ പൊലീസ് അറസ്റ്റ് കോടതത്തിയിൽ ഹാജരാക്കി. മരിച്ച യഹിയയുടെ കബറടക്കം നടത്തി. ഭാര്യ: ഷെരീഫ. മക്കൾ: നിസ, അനീസ, സിയാദ്.