video
play-sharp-fill

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം..;   കമ്പിവടികൊണ്ട് തലക്കടിച്ചു; മരണം ഉറപ്പിച്ച പ്രതി ഫോണും ഓഫ് ചെയ്ത് മുങ്ങി; സജിതയെ കൊലപ്പെടുത്തിയ പ്രതി കേരളം വിട്ടെന്ന് സൂചന ; തിരച്ചിൽ ശക്തമാക്കി അന്വേഷണസംഘം

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം..; കമ്പിവടികൊണ്ട് തലക്കടിച്ചു; മരണം ഉറപ്പിച്ച പ്രതി ഫോണും ഓഫ് ചെയ്ത് മുങ്ങി; സജിതയെ കൊലപ്പെടുത്തിയ പ്രതി കേരളം വിട്ടെന്ന് സൂചന ; തിരച്ചിൽ ശക്തമാക്കി അന്വേഷണസംഘം

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: പന്തളം പൂഴിക്കാട് യുവതിയെ ഒപ്പം താമസിച്ചിരുന്ന പങ്കാളി തലക്കടിച്ചു കൊന്ന കേസിൽ പങ്കാളിക്കായി വ്യാപക തിരച്ചിൽ . തിരുവനന്തപുരം വെള്ളറട സ്വദേശി
ഷൈജുവിനായാണ് തിരച്ചിൽ ശക്തമാക്കിയത്. ഇയാൾ കേരളം വിട്ടോ എന്നും അന്വേഷണ സംഘം സംശയിക്കുന്നു.

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ചാണ് പൂഴിക്കാട് തച്ചിരേത്ത് താമസിച്ചിരുന്ന മുളക്കുഴ സ്വദേശി സജിതയെ ഷൈജു തലക്കടിച്ച്‌ കൊന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പിവടികൊണ്ട് തലക്കടിക്കുകയായിരുന്നു. സജിത മരിച്ചെന്ന് ഉറപ്പിച്ച പ്രതി ഷൈജു അന്നുതന്നെ സ്ഥലം വിട്ടു. രാത്രി തന്നെ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

കൊല്ലപ്പെട്ട സജിതയും
ഷൈജുവും തമ്മില്‍ പലതവണ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അയല്‍വാസികളും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സജിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിലാണ് ഷൈജു ഇയാളെ കൊലപ്പെടുത്തിയതെന്നാണ് സൂചന.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. രണ്ടുപേരും മുമ്പ് വിവാഹം കഴിച്ചിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം മുതല്‍ ഷൈജുവിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണ്. ഇയാൾ സാധാരണ പോകാറുള്ള സ്ഥലങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു.