play-sharp-fill
ജോർജിനെ മുന്നണിയിലെടുത്ത് യുഡിഎഫ് തകർക്കരുത്: യൂത്ത്ഫ്രണ്ട്

ജോർജിനെ മുന്നണിയിലെടുത്ത് യുഡിഎഫ് തകർക്കരുത്: യൂത്ത്ഫ്രണ്ട്


സ്വന്തം ലേഖകൻ

കോട്ടയം: യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ ഭാഗമായി നിന്ന് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചതിന് ശേഷം, തന്നെ വിജയിപ്പിച്ച മുന്നണികളെയും പ്രവർത്തകരെയും വഞ്ചിച്ച് താൽക്കാലിക രാഷ്ട്രീയ ലഭത്തിനായി പലവട്ടം കാലുമാറ്റം നടത്തിയിട്ടുള്ള പിസി ജോർജിനെ എല്ലാവരും കൈവിട്ടപ്പോൾ അഴിമതിക്കെതിരേ ഒറ്റയാൻ പോരാട്ടം നടത്തും എന്ന് പൂഞ്ഞാറിലെ ജനങ്ങളെ വിശ്വസിപ്പിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച ജോർജ്, അഴിമതിയുടെയും വർഗ്ഗീയതയുടെയും പര്യയമായ ബിജെപിക്കൊപ്പം ചേരാൻ തീരുമാനിച്ചപ്പോൾ തന്നെ ബിജെപി അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ,  ജോർജ് യാഥാർദ്ധ ജൂണിയർ മാൻഡ്രേക്ക് ആണ് എന്ന് ബോദ്ധ്യപ്പെട്ട ബിജെപിയും ജോർജിനെ കൈവിടുകയും, പൂഞ്ഞാറിൽ ജോർജിനെ പിന്തുണച്ച പ്രബല സമുദായങ്ങൾ തള്ളിപ്പറയുകയും , എസ്എൻഡിപിയെയും, ദളിത് വിഭാഗങ്ങളെയും അധിക്ഷേപിച്ച് പൂഞ്ഞാറിലെ ജനങ്ങളാൽ വെറുക്കപ്പെട്ട പിസി ജോർജ്
നിലനിൽപ്പിനായി യുഡിഎഫിൽ തിരികെ കയറിപ്പറ്റനായി നടത്തുന്ന കുൽസിത നീക്കം വിലപ്പോകില്ല എന്നും, യുഡിഎഫ് നേതാക്കളായ ഉമ്മൻ ചാണ്ടിയെയും, കെ.എം മാണിയെയും ഉൾപ്പെടെ യുഡിഎഫിനെ അടച്ചക്ഷേപിച്ച പിസി ജോർജ് എന്ന ജൂണിയർ മാൻട്രേക്കിനെ യുഡിഎഫിലേയ്ക്ക് എടുത്ത് യുഡിഎഫ് എന്ന സ്വർഗ്ഗത്തെ നരകമാക്കി യുഡിഎഫിനെ തകർക്കരുതെന്നും യൂത്ത് പ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചെർന്ന സംസ്ഥാന നേതൃയോഗം യുഡിഎഫ് നേതൃത്വത്തോട് അവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ, ജില്ലാ പ്രസിഡന്റ്മാരായ സി.ആർ.സുനു, ജോസി .പി .തോമസ്, ഷിജോ തടത്തിൽ, രാജേഷ് വാളി പ്ലാക്കൽ,ബിജു ഡിക്രൂസ്, സിജി കട്ടക്കയം, ഷിജോയി മാപ്പിളശ്ശേരിൽ, സജി ജോസഫ്, ഷിബു ലൂക്കോസ്, സന്തോഷ് അറക്കൽ, വിജോ ജോസ്, വിപിൻ തോമസ്, എഡ്വിൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.