play-sharp-fill
ബ്രൂവറി, ഡിസ്റ്റിലറി ഇടപാടിൽ സർക്കാർ ഒളിച്ചു കളിക്കുന്നു: യൂത്ത്ഫ്രണ്ട് (എം)

ബ്രൂവറി, ഡിസ്റ്റിലറി ഇടപാടിൽ സർക്കാർ ഒളിച്ചു കളിക്കുന്നു: യൂത്ത്ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ

കണ്ണൂർ: 1999 ൽ നിരസിക്കപ്പെട്ട ബ്രൂവറി, ഡിസ്റ്റലറി ആവശ്യപ്പെട്ട് ശ്രീചക്ര കമ്പനി ഹൈകോടതിയെ സമീപിച്ചപ്പോൾ അബ്കാരി നിയമം അനുസരിച്ച് അനുമതി നൽകാൻ ആവില്ല എന്ന് കോടതി പറഞ്ഞിട്ടും, 19 വർഷത്തിന് ശേഷം 2017 മാർച്ച് 27 ന് പവർ ഇൻഫ്രാടെക് സി.എം.ഡി.കിൻഫ്ര പ്രോജക്ട് ജനറൽ മാനേജർക്ക് അപേക്ഷ നൽകി 48 മണിക്കൂറിനുള്ളിൽ ഇതാനുവദിക്കാമെന്ന കത്ത് ജനറൽ മാനേജർ നൽകിയത് ഞങ്ങൾ അധികാരത്തിൽ വന്നാൽ മദ്ധ്യത്തിന്റെ ലഭ്യതയും, ഉപയോഗവും കുറയ്ക്കും എന്ന പ്രഖ്യപനത്തിന്റെ നഗ്‌നമായ ലംഘനവും കൊടിയ അഴിമതിയുമാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

നിയമസഭയിലൊ, മന്ത്രിസഭാ യോഗത്തിലൊ പോലും ചർച്ച ചെയ്യാതെ മുന്ന് ബ്രൂവറികൾക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നൽകിയതിലെ ക്രമക്കെടുകൾക്കെതിരെ പ്രതിപക്ഷ നേതാവ് ചോദ്യമുന്നയിച്ചപ്പോൾ, അരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രിയും, എകസൈസ് മന്ത്രിയും ഒഴിഞ്ഞ് മാറുകയാണെന്നും, പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് അരോപണം അപഹാസ്യം എന്ന് പറഞ്ഞ് പ്രസ്ഥാവന ഇറക്കാൻ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസിനെയും, എക്‌സൈസ് കമ്മീഷണറെയും ചുമതലപ്പെടുത്തി സർക്കാർ ഒളിച്ചോട്ടം നടത്തിയിരിക്കുക ആണെന്നും സജി കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ സർക്കാർ അബ്കാരികളോട് കാണിച്ച ആത്മാർത്ഥതയുടെ ചെറിയൊരംശം പ്രളയത്തിൽ വിടുകളും കൃഷി ഇടങ്ങളും, റോഡുകളും താറുമാറയ കണ്ണുർ ഉൾപ്പടെ ഉള്ള കേരളത്തിന്റെ വടക്കൻ മേഘലകളിൽ ദുരിതാശ്വസം എത്തിക്കാൻ സാധിക്കുമായിരുന്നു എന്നും സജി അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണം എന്ന നിലപാട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ കൈക്കൊള്ളുകയും സ്ത്രീ പ്രവേശനത്തിന് മന്ത്രിമാർ പോലും പരസ്യ പിന്തുണ നൽകുകയും ചെയ്തു കൊണ്ട് പരിപാവനമായ ശബരിമലയെ സഘർഷ മേഘല ആക്കുവാൻ ശ്രമിക്കുക ആണെന്നും. ആചാര അനുഷ്ടന കാര്യങ്ങൾ, അടിച്ചേൽപ്പിക്കുവാനുള്ള നീക്കം ശരിയല്ല എന്നും, എന്തെങ്കിലും മാറ്റം വരുത്തുന്നെങ്കിൽ മതങ്ങളുടെയും, മതസംഘടനകളുടെയും താൽപ്പര്യം കൂടി കണക്കിലാക്കി വേണമെന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.