കോടതിയുടെ പരിഗണനയിലുള്ള വിഷയം; കോടതിയുടെ തീരുമാനം വരും മുൻപേ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് തെറ്റ്’: പ്രതികരിച്ച് കെ  മുരളീധരന്‍

കോടതിയുടെ പരിഗണനയിലുള്ള വിഷയം; കോടതിയുടെ തീരുമാനം വരും മുൻപേ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് തെറ്റ്’: പ്രതികരിച്ച് കെ മുരളീധരന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: കോടതിയുടെ തീരുമാനം വരും മുൻപേ സിപിഎം സജി ചെറിയാന്റെ മന്ത്രി സ്ഥാന വിഷയത്തില്‍ തീരുമാനം എടുത്തത് തെറ്റാണെന്ന് കെ മുരളീധരന്‍ എംപി.

ഭരണഘടനയെ വിമര്‍ശിക്കുകയല്ല അവഹേളിക്കുകയാണ് സജി ചെറിയാന്‍ ചെയ്തത്. സജി ചെറിയനെ മന്ത്രിയാക്കിയാല്‍ വീണ്ടും ആരെങ്കിലും കോടതിയില്‍ പോയാല്‍ രാജി വെക്കേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ സുധാകരന്‍ കെപിസിസി സ്ഥാനമൊഴിയേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. താഴെ തട്ടില്‍ പുനസംഘടന നടക്കാത്തത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പല കമ്മിറ്റിയും നിര്‍ജീവമായ സ്ഥിതിയാണ്. അതിന് മാറ്റമുണ്ടാകണം.

കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സ്ഥിതി ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. കുറി തൊടുന്നവരെയും അമ്പലത്തില്‍ പോകുന്നവരെയും മൃതുഹിന്ദുത്വം പറഞ്ഞ് മാറ്റിനിര്‍ത്തരുതെന്ന എകെ ആന്‍റണിയുടെ പ്രസ്താവനയില്‍ ഒരു തെറ്റുമില്ലെന്നും മുരളീധരന്‍ ആവര്‍ത്തിച്ചു.

മതങ്ങളെ ഭിന്നിപ്പിച്ച്‌ വോട്ട് ധ്രുവീകരണത്തിനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇ പി ജയരാജനെ തൊട്ടാല്‍ പിണറായിയിലേക്ക് എത്തുമെന്നതിനാലാണ് ജയരാജനെ സംരക്ഷിക്കുന്നത്. ജയരാജനോട് സ്നേഹം ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയോ പി ബി അംഗമോ ആക്കുമായിരുന്നു.
ജയരാജന്‍ വിഷയം കോണ്‍ഗ്രസ്‌ വിടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.