
തിരുവഞ്ചൂർ : 1965 ലെയും 1971ലെയും ഇന്ത്യാ- പാകിസ്ഥാൻ യുദ്ധത്തിൽ പങ്കാളിയായിരുന്ന മുൻ സൈനികനെ ആദരിച്ച് എൻഎസ്എസ് കരയോഗം.
തിരുവഞ്ചൂർ 3690-)o നമ്പർ മന്നം മെമ്മോറിയൽ എൻ എസ് എസ് കരയോഗത്തിൻ്റെ
നേതൃത്വത്തിലാണ് കരയോഗം അംഗവുമായ മുൻ സൈനികൻ ശ്രീധരൻ കർത്താവിനെ ആദരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ രണ്ട് യുദ്ധങ്ങളിൽ പങ്കെടുത്തവർ കോട്ടയത്ത് ഇന്ന് ജീവിച്ചിരിക്കുന്നത് നാല് പേർ മാത്രമാണ്. സൈനിക ജീവിതത്തെ കുറിച്ചും യുദ്ധമുഖത്തെ കുറിച്ചും വളരെ
രസകരമായ ക്ലാസിനും അദ്ദേഹം നേതൃത്വം കൊടുത്തു. എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം
ചെയ്തു. പ്രസിഡൻ്റ് സി.ആർ.ദിലീപ്, സെക്രട്ടറി കെ.എൻ.സുരേഷ് കുമാർ, മേഖലാ കൺവീനർ കെ.എം.ശശിധരൻ നായർ കളത്തിൽ എന്നിവർ സംസാരിച്ചു.