വെള്ളിത്തിരയില്‍ ചരിത്രം കുറിക്കാന്‍ സാഹോ നാളെയെത്തും; വെള്ളി പൊന്നാക്കാന്‍ പ്രഭാസ്
സിനിമാ ഡെസ്ക്
ചെന്നൈ: ബാഹുബലിയെന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രഭാസിന്റെ ബിഗ്ബജറ്റ് ചിത്രം സാഹോയ്ക്കായുള്ള കാത്തിരിപ്പിന് വിരാമം. മലയാളം ഉള്‍പ്പെടെ നാലുഭാഷകളിലായി ചിത്രം നാളെ തിയറ്ററുകളിലെത്തും. ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം തിയറ്ററുകളില്‍ ചരിത്രം കുറിക്കുമെന്നതില്‍ ആരാധകര്‍ക്ക് സംശയമില്ല. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും വിഷ്വല്‍സും നിറഞ്ഞ മാസ് ചിത്രത്തിന് വന്‍ വരവേല്‍പ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകരും. ചിത്രത്തിന്റെ യുഎഇ റിവ്യുവും പ്രഭാസിന്റെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. നാലു സ്റ്റാറാണ് യുഎഇ സെന്‍സര്‍ ബോര്‍ഡ് മെംബറും സിനിമാ നിരൂപകനുമായ ഉമൈര്‍ സന്ദു ചിത്രത്തിന് നല്‍കിയിരിക്കുന്നത്. മികച്ച ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറയുന്നു.
രണ്ടുവര്‍ഷത്തിന് ശേഷം തങ്ങളുടെ പ്രിയതാരത്തെ വെള്ളിത്തിരയില്‍ വീണ്ടും കാണുവാനുള്ള ആവേശത്തിലാണ് ആരാധകര്‍. പ്രദര്‍ശനത്തിന് മുമ്പേ ശ്രദ്ധ പിടിച്ചുപറ്റിയ സാഹോയില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം ശ്രദ്ധ കപൂറാണ്. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് അണിയിച്ചൊരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കിടിലന്‍ ലുക്കില്‍ മലയാളം സിനിമാ താരം ലാലും എത്തുന്നുണ്ട്.ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരുടെ അഭിനയവും ചിത്രത്തിന്റെ മാറ്റുകൂട്ടും.
ത്രില്ലര്‍ ചിത്രമെന്ന ഖ്യാതിയോടെയാണ് സാഹോയെത്തുന്നതെങ്കിലും പ്രണയത്തിനും നല്ല പങ്കുണ്ട്. ശ്രദ്ധയും പ്രഭാസും തമ്മിലുള്ള പ്രണയ ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി. ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച വരവേല്‍പ്പും സാഹോ ചരിത്രം തിരുത്തിക്കുറിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
ആക്ഷന് ഏറെ പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കെന്നി ബേറ്റ്സാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വാംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ കലാസംവിധായകന്‍ സാബു സിറിലാണ
ഛായാഗ്രഹണം: ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട:് ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ്:ഗോപി കൃഷ്ണ, അജയ് സുപാഹിയ.കോസ്റ്റിയൂം ഡിസൈന്‍-തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍- സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്‌സ-് പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാംലക്ഷ്മണ്‍.