ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾ ഇന്ന് പ്ലസ് വൺ പ്രവേശനം നേടും

Spread the love

താമരശേരി: താമരശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശന നടപടികൾക്കായി ഇന്ന് പുറത്തിറങ്ങും. വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഫോമിൽ കഴിയുന്ന വിദ്യാർഥികൾക്ക് പുറത്തിറങ്ങാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമയം.

ഇതിൽ മൂന്നു കുട്ടികൾക്ക് അലോട്ട്മെന്റ് ലഭിച്ചത് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലാണ്. പൊലീസ് സംരക്ഷണത്തോടെ ആയിരിക്കും കുട്ടികൾ സ്കൂളിലെത്തുക.അതേസമയം കുട്ടികൾക്ക് പ്രവേശനം നൽകരുതെന്ന് യൂത്ത് കോൺഗ്രസ് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ കണ്ട് ആവശ്യപ്പെട്ടു.സ്വഭാവ സർട്ടിഫിക്കറ്റിൽ മോശം പരാമർശമുള്ളവർക്ക് പ്രവേശനം നൽകിയാൽ അത് സ്കൂളിന്റെ സൽപേരിന് കളങ്കമാകുമെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌വണ്‍ അഡ്മിഷന്‍ നേടാന്‍ ഹൈക്കോടതിയുടെ അനുമതി നൽകിയിരുന്നു. ഇതിനായി വിദ്യാര്‍ത്ഥികളെ ഒരുദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോം സുപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group