ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന നടപടികളുമായി ഗൂഗിള്‍‍; ഒന്നും രണ്ടുമല്ല, 2,200ല്‍ ഏറെ വ്യാജ ലോണ്‍ ആപ്പുകള്‍,ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു    

ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന നടപടികളുമായി ഗൂഗിള്‍‍; ഒന്നും രണ്ടുമല്ല, 2,200ല്‍ ഏറെ വ്യാജ ലോണ്‍ ആപ്പുകള്‍,ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു   

 

ദില്ലി : 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലായാണ് ആപ്പുകള്‍ നീക്കം ചെയ്തത്. സാമ്ബത്തിക തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി വ്യാജ ലോണ്‍ ആപ്പുകളെ നേരിടാനുള്ള സർക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് പിടിഐയുടെ റിപ്പോർട്ടില്‍ പറയുന്നു.

 

വ്യാജ ലോണ്‍ ആപ്പുകളുടെ വ്യാപനം നേരിടാൻ റിസർവ് ബാങ്ക് പോലെയുള്ള റഗുലേറ്ററി ബോഡികളുമായി കേന്ദ്രസർക്കാർ സഹകരിക്കുന്നുണ്ട്. 2021 ഏപ്രില്‍ മുതല്‍ 2022 ജൂലൈ വരെ ഏകദേശം 3500 മുതല്‍ 4000 ലോണ്‍ ആപ്പുകള്‍ വരെ ഗൂഗിള്‍ റിവ്യൂ ചെയ്തിട്ടുണ്ട്. ഇതില്‍ ഏകദേശം 2500 ആപ്പുകള്‍ നീക്കം ചെയ്തു. 2022 സെപ്റ്റംബർ മുതല്‍ 2023 ഓഗസ്റ്റ് വരെയാണ് ഗൂഗിള്‍ പരിശോധന നടത്തുന്നത്. തുടർന്ന് 2200 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ലോണ്‍ ആപ്പുകള്‍ക്ക് കടുത്ത നിയന്ത്രണമാണ് പ്ലേ സ്റ്റോറിലുള്ളത്.


 

ബാങ്കുമായോ ബാങ്ക് ഇതര സ്ഥാപനങ്ങളുമായോ സഹകരിച്ച്‌ പ്രവർത്തിക്കുന്നവർക്കാണ് ലോണ്‍ ആപ്പുകള്‍ പ്രസിദ്ധികരിക്കാനാവുക. ഇതിനൊപ്പം കർശന വ്യവസ്ഥകളും പാലിക്കേണ്ടി വരും. സാമ്ബത്തിക തട്ടിപ്പുകള്‍ വ്യാപകമായതോടെയാണ് കേന്ദ്രസർക്കാർ ഈ വിഷയത്തില്‍ സജീവ ഇടപെടല്‍ നടത്തി തുടങ്ങിയത്. റിസർവ് ബാങ്കിന്റെ നേതൃത്വത്തില്‍ എസ്‌എംഎസ് , റേഡിയോ ബ്രോ‍ഡ്കാസ്റ്റ്, പബ്ലിസിറ്റി കാമ്ബയിൻ എന്നിവയിലൂടെയാണ് ജനങ്ങള്‍ക്ക് സൈബർ കുറ്റകൃതൃങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം നല്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുന്നേ കമ്ബനിയെ കുറിച്ച്‌ പഠിക്കുക എന്നതാണ് ലോണ്‍ ആപ്പുകളുടെ കെണിയില്‍ നിന്ന് രക്ഷ നേടാനുള്ള മാർഗം. ഇൻസ്റ്റാള്‍ ചെയ്യുമ്ബോള്‍ നല്കുന്ന പെർമിഷനുകള്‍ പരിശോധിക്കാനും ശ്രദ്ധിക്കണം. സേവന വ്യവസ്ഥകള്‍ കൃതൃമായി വായിച്ചുവേണം പെർമിഷൻ നല്കാൻ. പാസ്വേഡ് ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ നല്കാതിരിക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം സുരക്ഷിതമായ പേമന്റ് ചാനലുകള്‍ ഉപയോഗിക്കാനും മറക്കരുത്.

 

കൃതൃമായി ആപ്പ് അപ്ഡേറ്റ് ചെയ്യുകയെന്നതും പ്രധാനമാണ്. ഗൂഗിള്‍ പ്ലേസ്റ്റോർ ആപ്പിള്‍ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍ നിന്ന് മാത്രം ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. സംശയം തോന്നിയാല്‍ വിവരം അധികൃതരെ അറിയിക്കുവാനും മറക്കരുത്.