video
play-sharp-fill

പ്രണയിച്ചതിന്റെ പേരിൽ സദാചാരവാദികളുടെ ആൾക്കൂട്ട മർദ്ദനം ; യുവാവ് ആത്മഹത്യ ചെയ്തു

പ്രണയിച്ചതിന്റെ പേരിൽ സദാചാരവാദികളുടെ ആൾക്കൂട്ട മർദ്ദനം ; യുവാവ് ആത്മഹത്യ ചെയ്തു

Spread the love

 

സ്വന്തം ലേഖിക

മലപ്പുറം: പ്രണയിച്ച കുറ്റത്തിന് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കോട്ടക്കലിൽ
പുതുപറമ്പ് പൊറ്റയിൽ ഹൈദരലിയുടെ മകൻ ഷാഹിർ (22) ആണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായതിന്റെ വിഷമത്തിൽ ആത്മഹ്യ ചെയ്തത്.

ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു ഷാഹിർ. ഞായറാഴ്ച വൈകുന്നേരം നബിദിന പരിപാടികൾ കാണാൻ പുതുപ്പറമ്പ്  മൈതാനത്ത് ഷാഹിറും സഹോദരനും സുഹൃത്തും എത്തിയിരുന്നു. തുടർന്ന് ഷാഹിറിന് ഒരു ഫോൺ കോൾ വരികയും അവിടെത്തിയ സംഘം രണ്ടുമണിക്കൂറോളം ഷാഹിറിനെ തടഞ്ഞുവെച്ച് മർദ്ദിക്കുകയും ചെയ്തു. അക്രമത്തിൽ സഹോദരൻ ഷിബിലി (19)ക്കും മർദ്ദനമേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 9 മണി മുതൽ 12 മണി വരെ മർദനം തുടർന്നതായാണ് പരാതി. മർദ്ദനമേറ്റ് വീട്ടിലേക്ക് എത്തിയതിന് പിന്നാലെ ഷാഹിർ വിഷം കഴിക്കുകയായിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ഷാഹിർ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ മരിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഷാഹിറിനെയും സഹോദരനെയും ഉമ്മയുടെ മുന്നിലിട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചതായി പരാതി.

Tags :