
ശബരിമല: സിനിമകളില്‍ പോലീസായും പോസ്റ്റുമാനായും തിളങ്ങിയ നടൻ സോപാനത്ത് ഭക്തരെ നിയന്ത്രിക്കുന്നു. അടുത്തകാലത്തിറങ്ങിയ നിരവധി സിനിമകളിൽ തന്റേതായ സാന്നിധ്യംകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടൻ സദാനന്ദൻ ചേപ്പറമ്പ് ആണ് ശബരിമല സോപാനത്ത് തിരക്ക് നിയന്ത്രിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥനെ കണ്ട് പലർക്കും സംശയം തോന്നി. താരത്തെ തിരിച്ചറിഞ്ഞ് പല തീർത്ഥാടകരും ഒപ്പംനിന്ന് സെല്‍ഫി എടുത്താണ് മടങ്ങുന്നത്. കണ്ണൂർ ജില്ലയിലെ ആലക്കോട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ആണ് സദാനന്ദൻ ചേപ്പറമ്പ്.
2016-ല്‍ കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് ഡ്യൂട്ടിക്കുപോയതാണ് സദാനന്ദന് സിനിമയിലേക്കുള്ള വഴിത്തിരിവായത്. ഈ സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തുതുടങ്ങിയ സദാനന്ദൻ പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമകളിൽ മാത്രമല്ല സീരിയല്‍ കോമഡി പരിപാടികളിലും അഭിനയിക്കുന്നുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും കായംകുളം കൊച്ചുണ്ണി, പഞ്ചവർണ തത്ത, പാല്‍ത്തൂ ജാൻവർ, പൊറാട്ട് നാടകം തുടങ്ങി ഒട്ടേറെ സിനിമകളില്‍ സദാനന്ദൻ അഭിനയിച്ചിട്ടുണ്ട്.