video
play-sharp-fill
പൃഥ്വിരാജ് നായകനാവുന്ന സച്ചിയുടെ സ്വപ്‌ന ചിത്രം ഉടന്‍ വരും; കടപുഴകിയാലും പൂക്കുന്ന വന്‍മരത്തിന് ശിഷ്യന്‍ സന്ദീപ് സേനന്റെ പുഷ്പാര്‍ച്ചനയായ് ‘വിലായത്ത് ബുദ്ധ’; പ്രഖ്യാപനം അയ്യപ്പനും കോശിയും ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍

പൃഥ്വിരാജ് നായകനാവുന്ന സച്ചിയുടെ സ്വപ്‌ന ചിത്രം ഉടന്‍ വരും; കടപുഴകിയാലും പൂക്കുന്ന വന്‍മരത്തിന് ശിഷ്യന്‍ സന്ദീപ് സേനന്റെ പുഷ്പാര്‍ച്ചനയായ് ‘വിലായത്ത് ബുദ്ധ’; പ്രഖ്യാപനം അയ്യപ്പനും കോശിയും ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ

കൊച്ചി: അയ്യപ്പനും കോശിയും പ്രക്ഷകര്‍ക്കിടയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. സച്ചി എന്ന സംവിധായകന്റെ ഏറ്റവും മികവുറ്റ സൃഷ്ടികളിലൊന്നിന് ഒരു വയസ്സ്. അയ്യപ്പനും കോശിയും ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സച്ചിയുടെ മറ്റൊരു സ്വപ്‌നം പൂവിടുകയാണ്- വിലായത്ത് ബുദ്ധ.

ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ സിനിമയാക്കുക എന്നത് സച്ചിയുടെ സ്വപ്‌നമായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടനായകനായ പൃഥ്വിരാജ് തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. വിലായത്ത് ബുദ്ധയെപ്പറ്റി സന്ദീപ് സേനന്‍ പങ്ക് വച്ച കുറിപ്പ്;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സിനിമ സംഭവിക്കുന്നതിനുപിന്നില്‍ ഉണ്ടായ ഒരുപാട് കാര്യങ്ങള്‍ എഴുതണമെന്നുണ്ട്, വാക്കുക്കള്‍ കിട്ടുന്നില്ല. മറ്റൊരവസരത്തില്‍ പറയാം.
സുഹൃത്തുക്കളെ ,
ഉര്‍വ്വശി തീയേറ്റേഴ്‌സ് അഭിമാനപുരസ്സരം അവതരിപ്പിക്കിന്നു ‘ വിലായത് ബുദ്ധ ‘ . സച്ചിയേട്ടന്റെ പ്രിയ ശിഷ്യന്‍ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് മുഖ്യകഥാപാത്രത്തില്‍ എത്തുന്നു .എന്റെ ബാല്യകാല സുഹൃത്തുകൂടിയായ രാജുവിന്റെ കൂടെ ഞാന്‍ ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ‘വിലായത് ബുദ്ധ’. ഈ ചിത്രം സംഭവിക്കാന്‍ ഒരേയൊരു കാരണക്കാരന്‍ സച്ചിയേട്ടനാണ് . ഞങ്ങളെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിയിട്ട് അദ്ദേഹം പോയി .
ഇതു ഞങ്ങളുടെ കടമകൂടിയാണ് എന്ന ഞങ്ങള്‍ വിശ്വസിക്കുന്നു .
ഇന്ദുഗോപനും രാജ് പിന്നാടനും ചേര്‍ന്നൊരുക്കുന്ന തിരക്കഥ.ഛായാഗ്രഹണം ജോമോന്‍ ടി ജൊണ്‍ , ചിത്രസംയോജനം മഹേഷ് നാരായണന്‍ സംഗീതം ജെക്‌സ ബിജോയ് പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ കല സംവിധാനം മോഹന്‍ദാസ്.
സച്ചിയേട്ടന്റെ ഓര്‍മ്മക്ക് മുന്നില്‍ സാഷ്ടാംഗ പ്രണാമം..