video
play-sharp-fill

ശബരിമല തന്ത്രി കുടുംബത്തിൽ വീണ്ടും പൊട്ടിത്തെറി: കാറും പണവും തട്ടിയെടുത്തെന്ന് മകനെതിരെ അമ്മയുടെ പരാതി; പരാതി തന്ത്രിമോഹനർക്കെതിരെ

ശബരിമല തന്ത്രി കുടുംബത്തിൽ വീണ്ടും പൊട്ടിത്തെറി: കാറും പണവും തട്ടിയെടുത്തെന്ന് മകനെതിരെ അമ്മയുടെ പരാതി; പരാതി തന്ത്രിമോഹനർക്കെതിരെ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിവാദത്തിൽ സർക്കാർ വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന തന്ത്രി കുടുംബം വീണ്ടും വിവാദത്തിൽ കുടുങ്ങി. അച്ഛൻ മരിച്ചതിനു പിന്നാലെ അമ്മയുടെ അക്കൗണ്ടിൽ കിടന്ന പണവും, കാറും മന്ത്രി മോഹനർ അടിച്ചു മാറ്റിയെന്നാണ് പരാതി. മോഹനരുടെ അമ്മ ദേവകി അന്തർജനം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം വിവാദമായത്.
ശബരിമല മുഖ്യതന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ ഭാര്യയാണ് ദേവകി അന്തർജനം. 2018 മേയിൽ മഹേശ്വരര് അന്തരിച്ചതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുത്തെന്നും തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാർ മറ്റൊരാൾക്ക് വിറ്റെന്നും ഹർജിയിൽ പറയുന്നു. മഹേശ്വരരുടെയും ഭാര്യയുടെയും പേരിലുള്ള ഫെഡറൽബാങ്കിന്റെ ചെങ്ങന്നൂർ ശാഖയിലെ അക്കൗണ്ടിൽനിന്ന് 41.63 ലക്ഷം രൂപ മോഹനരും ഭാര്യയും ചേർന്ന് ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റി. 83 വയസുള്ള രോഗിയായ തനിക്ക് ബാങ്കിൽ കയറിയിറങ്ങാൻ കഴിയാത്തതിനാൽ ഇടപാടുകൾ നടത്താൻ മൂത്ത മകനായ മോഹനരെ ചുമതലപ്പെടുത്തിയിരുന്നു. ഇത് ദുരുപയോഗം ചെയ്താണ് പണം തട്ടിയെടുത്തതെന്നും മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയെന്നും ദേവകി അന്തർജനം ആരോപിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് മകൾക്കൊപ്പമാണ് താമസം. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഭർത്താവിന്റെ സംസ്‌കാര ചടങ്ങുകൾ നടത്താൻ മോഹനരരും ഭാര്യയും അനുവദിച്ചില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്ത് മെയിന്റനൻസ് ട്രിബ്യൂണലിൽ പരാതി നൽകി. മാർച്ച് 15 നകം പ്രതിവിധിയുണ്ടാകുമെന്ന് പറഞ്ഞി

രുന്നെങ്കിലും കേസ് 26 ലേക്ക് മാറ്റി. ഇപ്പോൾ തെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാൻ വീണ്ടുംമാറ്റി. പ്രായവും രോഗവും കണക്കിലെടുത്ത് അടിയന്തര സഹായം വേണമെന്നാവശ്യപ്പെട്ട് ഉപഹർജി നൽകിയിട്ടുണ്ട്. കേസ് നിലവിലിരിക്കെ ഹർജിക്കാരിയുടെ വീട് ഇവരുടെ അറിവോ സമ്മതമോയില്ലാതെ പൊളിച്ചുനീക്കിയെന്നും ഹർജിയിൽ പറയുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി ഏപ്രിൽ 26ന് മധ്യസ്ഥ ചർച്ച നടത്താൻ നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group