play-sharp-fill
അമ്മമരിച്ചിട്ട് ഒരു വർഷമാകും മുൻപ് മലകയറി: ആചാരം ലംഘിച്ച് സംഘപരിവാറും കെ.സുരേന്ദ്രനും വീണ്ടും വിവാദത്തിൽ; അമ്മമരിച്ച് ഒരു വർഷത്തിനിടെ സുരേന്ദ്രൻ സന്നിധാനത്ത് എത്തിയത് നാലു തവണ: രാഷ്ട്രീയ നേട്ടത്തിന് ശബരിമലയെ ഉപയോഗിച്ച് സുരേന്ദ്രൻ വീണ്ടും വെട്ടിലായി

അമ്മമരിച്ചിട്ട് ഒരു വർഷമാകും മുൻപ് മലകയറി: ആചാരം ലംഘിച്ച് സംഘപരിവാറും കെ.സുരേന്ദ്രനും വീണ്ടും വിവാദത്തിൽ; അമ്മമരിച്ച് ഒരു വർഷത്തിനിടെ സുരേന്ദ്രൻ സന്നിധാനത്ത് എത്തിയത് നാലു തവണ: രാഷ്ട്രീയ നേട്ടത്തിന് ശബരിമലയെ ഉപയോഗിച്ച് സുരേന്ദ്രൻ വീണ്ടും വെട്ടിലായി

ന്യൂസ് ഡെസ്‌ക്

സന്നിധാനം: രക്തബന്ധത്തിൽ ഉള്ളവർ മരിച്ചാൽ, പ്രത്യേകിച്ച് അച്ഛനും അമ്മയും മരിച്ചാൽ , ഒരു വർഷം വൃതമെടുത്ത് ശബരിമലയിൽ പോകരുതെന്നാണ് ആചാരവും, കീഴ് വഴക്കവും. എന്നാൽ, ആചാരം സംരക്ഷിക്കാനുള്ള ജീവൻമരണ പോരാട്ടത്തിനു നേതൃത്വം നൽകുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ തന്നെ ആചാരം ലംഘിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂലായി അഞ്ചിനാണ് കെ.സുരേന്ദ്രന്റെ മാതാവ് കല്യാണി അന്തരിച്ചത്. അമ്മ മരിച്ച് അഞ്ചു മാസം തികയും മുൻപ് സുരേന്ദ്രൻ വൃതമെടുത്ത് ശബരിമലയിൽ എത്തിയത് കടുത്ത ആചാര ലംഘനമാണെന്നാണ് വ്യക്തമാകുന്നത്. പതിനെട്ടാംപടിയിൽ നിന്ന് സമരം നടത്തി വിവാദത്തിൽ കുടുങ്ങിയ ആർ.എസ്.എസ് സംഘപരിവാർ നേതാക്കളാണ് ഇപ്പോൾ തുടർച്ചയായി ആചാരം ലംഘിച്ച് വെട്ടിലായി മാറിയിരിക്കുന്നത്.


കഴിഞ്ഞ ജൂലായി അഞ്ചിന് സുരേന്ദ്രന്റെ മാതാവ് മരിച്ചതായി കേരളത്തിലെ എല്ലാ മാധ്യമങ്ങളും വാർത്ത നൽകിയിരുന്നു. സുരേന്ദ്രന്റെ പേര് തന്നെ തലക്കെട്ടാക്കിയാണ് ഈ വാർത്ത നൽകിയിരുന്നത്. അമ്മ മരിച്ച് അഞ്ചു മാസം തികയും മുൻപായിരുന്നു സുരേന്ദ്രന്റെ ആദ്യ ശബരിമല യാത്ര. തുലാമാസ പൂജകൾക്കായി നട തുറന്ന അഞ്ചു ദിവസങ്ങളിൽ പ്രതിഷേധവുമായി ദിവസങ്ങളോളം സുരേന്ദ്രൻ സന്നിധാനത്തുണ്ടായിരുന്നു. പിന്നീട്, ചിത്തിര ആട്ട വിശേഷം നടക്കുന്ന സമയത്ത് സന്നിധാനത്തെ നിത്യപൂജ വഴിപാട് എടുത്ത സുരേന്ദ്രൻ പതിനെട്ടാംപടി കയറിത്തന്നെ സന്നിധാനത്ത് എത്തുകയും ചെയ്തു. ഇവിടെ മണിക്കൂറുകളോളം നിന്ന് പ്രാർത്ഥിച്ച സുരേന്ദ്രൻ നടത്തിയത് കടുത്ത ആചാര ലംഘനം തന്നെയാണെന്നാണ് ഹൈനന്ദവ ആചാരണങ്ങളിൽ ആഴത്തിലേറിയ അറിവുള്ളവർ വ്യക്തമാക്കുന്നത്.
പിന്നീട്, സുരേന്ദ്രൻ സന്നിധാനത്തേയ്ക്ക് എത്തുന്നത് വൃശ്ചികം രണ്ടിന് ഹർത്താൽ ദിനത്തിലായിരുന്നു. ഇരുമുടിക്കെട്ടുമായി സന്നിധാനത്തേയ്ക്ക് പോകാൻ എത്തിയ സുരേന്ദ്രൻ വൃതം എടുത്തിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ, രക്തബന്ധത്തിൽ ഉള്ളവർ മരിച്ചാൽ അടുത്ത ഒരു വർഷം വൃതമെടുത്ത് ശബരിമലയിൽ ആരും പോകാറില്ല. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സ്വന്തം അമ്മയുടെ മരണം പോലും മറച്ച് വച്ച് കടുത്ത ആചാരലംഘനമാണ് ഇപ്പോൾ കെ.സുരേന്ദ്രൻ നടത്തിയിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
ആചാര സംരക്ഷണത്തിനെന്ന പേരിൽ ആചാരം ലംഘിച്ച് ബിജെപി നേതൃത്വം നടത്തുന്ന ഇരട്ടത്താപ്പാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. പതിനെട്ടാംപടിയിലൂടെ ഓടിനടന്ന വത്സൻ തില്ലങ്കേരിയും, ആർഎസ്എസ് ബിജെപി പ്രവർത്തകരും അയ്യപ്പഭക്തരുടെ വേഷം കെട്ടി സന്നിധാനത്ത് എത്തുന്നത് ആചാരം സംരക്ഷിക്കാനല്ല മറിച്ച് തങ്ങളുടെ രാഷ്ട്രീയം സംരക്ഷിക്കാനാണെന്ന് വ്യക്തമാകുന്നതാണ് ഇപ്പോഴത്തെ നിലപാടുകൾ. ഇത് പക്ഷേ, കേരളത്തെ കടുത്ത അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളിവിടുമെന്നാണ് സൂചന.
എന്നാൽ, രക്തബന്ധുക്കൾ മരിച്ചാൽ ഒരു വർഷം ശബരിമല ദർശനം നടത്താതിരിക്കുന്ന രീതി മധ്യകേരളത്തിൽ മാത്രമാണ് ഉള്ളതെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. മലബാർ മേഖലകളിൽ ഇത്തരത്തിൽ ഒരു ആചാരം നിലവിലില്ലെന്നും ഇവർ പറയുന്നു. സുരേന്ദ്രനെതിരായ വ്യത്കിവിദ്വേഷം തീർക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ പ്രചാരണം നടത്തുന്നതെന്നാണ് ആരോപണം ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group