സംഘപരിവാറിന്റെ പ്രതിഷേധ തന്ത്രം പാളി: ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിൽ റെക്കോർഡ് വരുമാനം; കാണിക്കയും, വഴിപാടുകളും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഭക്തർ തള്ളി; സമരക്കാർ പോലും കാണിക്കയിട്ടെന്ന് കണക്ക്

സംഘപരിവാറിന്റെ പ്രതിഷേധ തന്ത്രം പാളി: ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിൽ റെക്കോർഡ് വരുമാനം; കാണിക്കയും, വഴിപാടുകളും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഭക്തർ തള്ളി; സമരക്കാർ പോലും കാണിക്കയിട്ടെന്ന് കണക്ക്

തേർഡ് ഐ ബ്യൂറോ
സന്നിധാനം: കാണിക്കയും വഴിപാടുകളും ബഹിഷ്‌കരിക്കണമെന്ന സംഘവരിവാർ ആഹ്വാനം ശബരിമലയിലെ അയ്യപ്പഭക്തർ നിഷ്‌കരുണം തള്ളിക്കളഞ്ഞു. ചിത്തിര ആട്ടവിശേഷത്തിന് ഇതുവരെ ലഭിക്കാത്ത റെക്കോർഡ് വരുമാനമാണ് ശബരിമലയിൽ ഇത്തവണ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.37 ലക്ഷം രൂപയുടേതാണ് വർധന. ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് 14,000 പേർ എത്തിയിരുന്നു. ഇവരിൽ രണ്ടായിരം പേർ മാത്രമാണ് ഭക്തരെന്നാണ് പൊലീസിന്റെ കണക്ക്. ബാക്കിയെല്ലാം സംഘപരിവാർ പ്രവർത്തകരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കണക്കുകൾ ശരിയാണെങ്കിൽ, സന്നിധാനത്ത് എത്തിയ സമരക്കാർ പോലും വഴിപാട് നടത്തുകയും, കാണിക്കയിടുകയും, അപ്പവും അരവണവും വാങ്ങുകയും ചെയ്തതായാണ് കണക്ക് വ്യക്തമാക്കുന്നത്. ഇത്തരത്തിൽ സമരക്കാരും ഭക്തരും ഒരു പോലെ ഇത് ചെയ്തതിനാലാണ് ഒരു ലക്ഷത്തോളം രൂപയുടെ വർധനവ് ഉണ്ടായതെന്നാണ് കണക്ക് കൂട്ടുന്നത്. അതുകൊണ്ടു തന്നെ എതിർപ്പുമായി എത്തിയ സമരക്കാർ പോലും കാണിക്കയിടുകയും ചെയ്തത് സംഘപരിവാരിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചു. ചിത്തിര ആട്ടവിശേഷച്ചടങ്ങുകൾക്കായി ഒറ്റ ദിവസം മാത്രം നട തുറന്നപ്പോഴാണ് ഈ റെക്കോർഡ് വരുമാനം ലഭിച്ചത്.
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നപ്പോൾ 2016 ൽ 26.84 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. ഏതാണ്ട് 26,84,763 രൂപയാണ് അന്ന് ശബരിമലയിൽ നിന്നും ലഭിച്ചത്. എന്നാൽ, ഇത്തവണ പ്രതിഷേധങ്ങളുടെ നടുവിൽ ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോൾ 28.22 രൂപയായി സന്നിധാനത്തു നിന്നും ദേവസ്വം ബോർഡിന് ലഭിച്ച വരുമാനം. അതായത് 28,22674 രൂപയായിയിരുന്നു ഇക്കുറിയിലെ യഥാർത്ഥ വരുമാനം. കഴിഞ്ഞ വർഷം 91.63 ലക്ഷം രൂപ ലഭിച്ചിരുന്നു. ആ വർഷം 91,63,55 രൂപയായിരുന്നു വരുമാനം. എന്നാൽ, ആ വർഷം തുലാമാസ പൂജയ്ക്കായി അഞ്ചു ദിവസം നട തുറന്നപ്പോഴായിരുന്നു ചിത്തിര ആട്ട വിശേഷം. ഈ അഞ്ചു ദിവസത്തെ വരുമാനമാണ് 91 ലക്ഷം രൂപ. ഈ സാഹചര്യത്തിൽ അഞ്ചു ദിവസത്തെ വരുമാനത്തെ ഒരു ദിവസത്തേതുമായി കണക്കു കൂട്ടുമ്പോൾ പോലും ഇത് വളരെ കൂടുതലാണെന്നാണ് കാണാം. പ്രതിഷേധം കൂടി കണക്കിലെടുക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ വരുമാന വർധനവ് ദേവസ്വം ബോർഡിന് ബോണസായി മാറിയിരിക്കുന്നത്.
കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണിൽ ദേവസ്വം ബോർഡിന് ഒരു രൂപ പോലും കാണിക്ക നൽകരുതെന്നായിരുന്നു സംഘപരിവാറിന്റെ ആഹ്വാനം. എന്നാൽ, ഇത് തള്ളിക്കളഞ്ഞ ഭക്തർ ശബരിമലയിലെ വരുമാനം കഴിഞ്ഞ വർഷം നൂറു കോടിയിൽ എത്തിച്ചു. ഇതിനു പിന്നാലെയാണ് ഇക്കുറി സ്ത്രീ പ്രവേശന വിഷയത്തിന്റെ പേരിൽ പ്രതിഷേധം ശക്തമാക്കി സംഘപരിവാർ എത്തിയിരിക്കുന്നത്. ഇക്കുറിയും സംഘപരിവാർ സമാന ആഹ്വാനം തന്നെ ഉയർത്തുകയായണ് ചെയ്യുന്നത്.