video
play-sharp-fill

ശബരിമല; നിരോധനാജ്ഞ ലംഘിച്ചു, യു.ഡി.എഫ്‌ നേതാക്കൾക്കെതിരെ കേസെടുത്തു

ശബരിമല; നിരോധനാജ്ഞ ലംഘിച്ചു, യു.ഡി.എഫ്‌ നേതാക്കൾക്കെതിരെ കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. യുഡിഎഫിന്റെ ഒൻപത് നേതാക്കളും അമ്പതോളം പ്രവർത്തകരുമാണ് നിലയ്ക്കലിലെത്തിയത്.

ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനായെത്തിയ കോൺഗ്രസ് നേതാക്കളെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും നേതൃത്വത്തിൽ യുഡിഎഫ് സംഘം പമ്പ വരെ എത്തി മടങ്ങി. എംഎൽഎമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ എന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ നിലയ്ക്കലിൽ കുത്തിയിരുന്ന് നേതാക്കളും പ്രവർത്തകരും പ്രതിഷേധിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group