video

00:00

ശബരിമലയിലേക്കെന്ന് തെറ്റിദ്ധരിച്ച് യുവതിയെ സംഘപരിവാറുകാർ തടഞ്ഞുവെച്ചു

ശബരിമലയിലേക്കെന്ന് തെറ്റിദ്ധരിച്ച് യുവതിയെ സംഘപരിവാറുകാർ തടഞ്ഞുവെച്ചു

Spread the love

സ്വന്തം ലേഖകൻ

എരുമേലി: യുവതിയും ഭർത്താവും ശബരിമലയിലേക്കാണ് പോകുന്നതെന്ന് തെറ്റിദ്ധരിച്ച് സംഘപരിവാർ സംഘടനയും, അയ്യപ്പ ഭക്തരും പ്രതിഷേധിച്ചു. വിജയവാഡ സ്വദേശികളായ കിരൺകുമാർ നീലിമ എന്നിവർക്കെതിരെയാണ് പ്രതിഷേധം അഴിച്ചു വിട്ടത്. പമ്പ സ്‌പെഷ്യൽ ബസിൽ തീർത്ഥാടകർക്കൊപ്പം എരുമേലിയിലേക്ക് ടിക്കറ്റ് എടുത്തതാണ് അഭ്യൂഹങ്ങൾക്ക് വഴിതെളിച്ചത്. തുടർന്ന് ഉച്ചയോടെ എരുമേലിയിൽ എത്തിയ ഇവരെ പോലീസ് സുരക്ഷയിൽ വലിയമ്പലത്തിലേക്ക് പോയി. ഇവർക്ക് പിന്നാലെ ഭക്തരും ഉണ്ടായിരുന്നു. തുടർന്നാണ് തങ്ങൾക്ക് ശബരിമലയിലേക്ക് പോകാൻ ഉദ്ദേശമില്ലെന്ന് ദമ്പതികൾ വ്യക്തമാക്കിയത്. ദമ്പതികളെ പോലീസ് കെ എസ് ആർ ടി സി ബസിൽ മടക്കിയയച്ചു.