video
play-sharp-fill
നടതുറക്കുമ്പോൾ അയ്യപ്പ ദർശനത്തിന് ഭക്തന്മാർ ആരുമില്ല; ഭഗവാനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ നിലയ്ക്കലിൽ കാത്ത്കിടക്കുന്നു; പൊലീസിന്റെ നടപടി മടുത്ത പല ഭക്തന്മാരും ദർശനം വേണ്ടെന്ന് വച്ച് മടങ്ങുന്നു. പൊലീസും സംഘപരിവാറും ചേർന്ന് ശബരിമലയെ കലാപഭൂമിയാക്കി മാറ്റി.

നടതുറക്കുമ്പോൾ അയ്യപ്പ ദർശനത്തിന് ഭക്തന്മാർ ആരുമില്ല; ഭഗവാനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ നിലയ്ക്കലിൽ കാത്ത്കിടക്കുന്നു; പൊലീസിന്റെ നടപടി മടുത്ത പല ഭക്തന്മാരും ദർശനം വേണ്ടെന്ന് വച്ച് മടങ്ങുന്നു. പൊലീസും സംഘപരിവാറും ചേർന്ന് ശബരിമലയെ കലാപഭൂമിയാക്കി മാറ്റി.

സ്വന്തം ലേഖകൻ

ശബരിമല: യുവതി പ്രവേശനത്തിന് വേണ്ടി സർക്കാർ ഒരുക്കിയ നിയന്ത്രണങ്ങൾ ഭക്തരുടെ ആവേശത്തെയാണ് തകർക്കുന്നത്. സാധാരണ ശബരിമയിൽ എത്തുന്നതിന്റെ അഞ്ചിലൊന്ന് പേർ പോലും എത്തുന്നില്ല.

മലയാളികളും തമിഴ്നാട്ടുകാരും സന്നിധാനത്തേക്ക് വലിയ തോതിൽ എത്തുന്നില്ല. മലയാളികളെ എല്ലാം പൊലീസ് സംശയത്തോടെയാണ് കാണുന്നത്. ആർ എസ് എസുകാരെന്ന് പറഞ്ഞ് മലയാളികളെ പലരേയും പൊലീസ് പമ്പയിൽ നിന്ന് തിരിച്ചയയ്ക്കുന്നുണ്ട്. ഇതാണ് ഇതിന് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനായിരക്കണക്കിനാളുകളാണ് ശരണം വിളിയുമായി സാധാരണ മല ചവിട്ടി സന്നിധാനത്ത് എത്തിയിരുന്നത്. എന്നാൽ ഇന്ന് രാവിലെ എത്തിയത് നാല് മണിക്കൂർ കൊണ്ട് അയ്യായിരത്തിൽ മുകളിൽ ഭക്തരും. കെ എസ് ആർ ടി സി ബസുപയോഗിച്ച് ഭക്തരെ നിയന്ത്രിക്കുന്ന പൊലീസ് തന്ത്രമാണ് ഇതിന് കാരണം.

നട തുറന്നപ്പോൾ പതിനെട്ടാംപടി കയറാൻ തീർത്ഥാടകർ ഉണ്ടാകാത്ത അവസ്ഥ. നിലയ്ക്കൽ പമ്പ ബസുകൾക്കുള്ള നിയന്ത്രണം കാരണം പുലർച്ചെ ആർക്കും എത്താൻ കഴിയാതിരുന്നതാണു കാരണം. ഇങ്ങനെ എല്ലാം കൊണ്ടും സർക്കാർ തീരുമാനങ്ങളും നിയന്ത്രണങ്ങളും ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കുകയാണ്.

ശരണം വിളി ഉയരാത്ത സന്നിധാനമാണ് ഇപ്പോഴുള്ളത്. പമ്പയിലും നിലയ്ക്കലിലും വലിയ നടപ്പന്തലിലും ശരണം വിളി ഇല്ല. ആയിരങ്ങൾ ഒത്തു ചേർന്ന് ശരണം വിളിയുമായി മുന്നോട്ട് പോകുന്ന അയ്യപ്പഭക്തരും അവരുടെ ഒരുമയുമായിരുന്നു സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കിയത്. എന്നാൽ ഇത് ഇന്ന് നടക്കില്ല.

പത്ത് പേർ ചേർന്ന് ശരണം വിളിച്ചാൽ പോലും പൊലീസ് മുന്നറിയിപ്പുമായെത്തും. ജയിൽ ഭയന്ന് ഭക്തർ ശരണം വിളിക്കുന്നില്ല. ഇതോടെ തീർത്ഥാടനത്തിന്റെ ആവേശം തന്നെ ഇല്ലാതെയായി. യുവതി പ്രവേശനത്തിന് വേണ്ടി സർക്കാർ ഒരുക്കിയ നിയന്ത്രണങ്ങൾ ഭക്തരുടെ ആവേശത്തെയാണ് തകർക്കുന്നത്.

സാധാരണ ശബരിമയിൽ എത്തുന്നതിന്റെ അഞ്ചിലൊന്ന് പേർ പോലും എത്തുന്നില്ല. മലയാളികളും തമിഴ്നാട്ടുകാരും സന്നിധാനത്തേക്ക് വലിയ തോതിൽ എത്തുന്നില്ല. മലയാളികളെ എല്ലാം പൊലീസ് സംശയത്തോടെയാണ് കാണുന്നത്. ആർ എസ് എസുകാരെന്ന് പറഞ്ഞ് മലയാളികളെ പലരേയും പൊലീസ് പമ്പയിൽ നിന്ന് തിരിച്ചയയ്ക്കുന്നുണ്ട്.

ഇതാണ് ഇതിന് കാരണം. അതിനിടെ സന്നിധാനത്തെ അറസ്റ്റ് സംബന്ധിച്ച് ഐജി, എസ്പി എന്നിവരിൽനിന്നു ഡിജിപി വിശദീകരണം തേടി. സന്നിധാനത്തെ ചുമതലയുണ്ടായിരുന്ന ഐജി വിജയ് സാക്കറെ സംഭവം നടക്കുമ്പോൾ പമ്പയിലായിരുന്നു. ബലപ്രയോഗം നടത്താൻ ഇടയാക്കിയ സാഹചര്യം എസ്പി പ്രതീഷ് കുമാർ വിശദീകരിക്കണം.

ഇതോടെ ഡിജിപിയുടെ സമ്മതം ഇല്ലാതെയാണ് സന്നിധാനത്ത് പൊലീസ് നടപടിയുണ്ടായതെന്ന സംശയമാണ് സജീവമാകുന്നത്. ഇതും വരും ദിവസങ്ങളിൽ ചർച്ചയാകുന്നത്. ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ ഇത് പൊലീസ് നടപ്പാക്കാൻ തയ്യാറല്ല.