Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ഒന്നരവർഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ അടുത്ത മാസത്തോടെ പൂർണമായി നീക്കുമെന്ന് ദേവസ്വം ബോർഡ്.

video
play-sharp-fill

ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് ഏറ്റുമാനൂർ ആസ്ഥാനമായ കമ്പനി കരാറെടുത്തിരിക്കുന്നത്.

6,65,127 ടിൻ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിർദേശം വന്നെങ്കിലും നടപടികൾ നീണ്ടുപോയി.

സെപ്റ്റംബറോടെ കേടായ അരവണ പമ്പ കടക്കുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.

ഒന്നേകാൽ കോടിക്ക് ഏറ്റുമാനൂർ ആസ്ഥാനമായ സ്വകാര്യ കമ്പനി കരാർ എടുത്തിട്ടുണ്ട്.

2023 ജനുവരിയിലാണ് ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി അരവണ വില്പന തടഞ്ഞത്.

എന്നാൽ, കീടനാശിനി സാന്നിദ്ധ്യം തെളിയിക്കാൻ ഹർജിക്കാരനായില്ല.
കേസ് തള്ളിപ്പോയി.

എന്നാൽ, അപ്പോഴേക്കും ആറരക്കോടിയിലധികം രൂപയുടെ അരവണ നശിച്ചുപോയിരുന്നു.