
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി.
യഥാർത്ഥ വിശ്വാസികള്‍ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്നും അവിശ്വാസികള്‍ക്ക് ആചാരങ്ങളില്‍ ഇടപെടാൻ അവകാശമില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു. യുവതി പ്രവേശനത്തിനായി ആദ്യം ഹർജി നല്‍കിയവർ അയ്യപ്പ വിശ്വാസികളല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് നാഗരത്ന, വിശ്വാസികളല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേള്‍ക്കണമെന്നും നേരത്തെ ചോദിച്ചിരുന്നു.
ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തിനിടെയായിരുന്നു ഈ നിരീക്ഷണം.
ഇത്തരം പൊതുതാല്‍പര്യ ഹർജികള്‍ സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും പലരും പ്രത്യേക അജണ്ടകളുമായാണ് കോടതിയെ സമീപിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും അയ്യപ്പ വിശ്വാസി ഹർജി നല്‍കിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. അതേസമയം, ചില ആചാരങ്ങള്‍ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു. മതപരമായ കാര്യങ്ങളില്‍ അവസാന വാക്ക് നിയമസഭയുടേതാണെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍, ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമായി വിധിക്കാൻ കോടതിക്ക് കഴിയില്ലെന്നും അതിനുള്ള പണ്ഡിത പരിജ്ഞാനം കോടതികള്‍ക്കില്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു. ക്ഷേത്രങ്ങളില്‍ പൂജാരികളെ നിയമിക്കുന്നത് യോഗ്യതയുടെയും പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണെന്നും അതില്‍ സർക്കാരുകള്‍ക്ക് ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രം ബെഞ്ചിനെ അറിയിച്ചു.



