പൊൻകുന്നം എരുമേലി റോഡില്‍ ജലഅതോറിട്ടി പൈപ്പിടാനെടുത്ത കുഴിയില്‍പെട്ട് ശബരിമല തീര്‍ത്ഥാടകരുടെ ബസ്; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി; മണ്ഡലക്കാലമായതോടെ ശബരിമല തീർത്ഥാടകരുടെ ബസ് ജലഅതോറിട്ടിയുടെ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാകുന്നതായി പരാതി

Spread the love

പൊൻകുന്നം: പൊൻകുന്നം എരുമേലി റോഡില്‍ ജലഅതോറിട്ടി പൈപ്പിടാനെടുത്ത കാനയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അകപ്പെട്ടു.

video
play-sharp-fill

ചെരിഞ്ഞ ബസില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. കര്‍ണാടക സ്വദേശികളായ തീര്‍ത്ഥാടകരായിരുന്നു ബസില്‍.

കെ.വി.എം.എസ് കവലയില്‍ നിന്ന് മണ്ണംപ്ലാവ്, വിഴിക്കിത്തോട് വഴി എരുമേലിക്കുള്ള റോഡിലാണ് ജലഅതോറിട്ടി അറ്റകുറ്റപ്പണികള്‍ക്കായി കാനയെടുത്തത്. വീതി കുറവായ റോഡില്‍ ഇത് അപകടസാധ്യതയേറ്റുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലക്കാലമായതോടെ ശബരിമല തീർത്ഥാടകരുടെ ബസ് ഉത്തരം കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്.
ചിറക്കടവ് പഞ്ചായത്ത് നടത്തിയ അവലോകന യോഗത്തില്‍ ജലഅതോറിറ്റി നല്‍കിയ ഉറപ്പ് പാലിച്ച്‌ പൈപ്പിടാനെടുത്ത കുഴികള്‍ അപകടമുണ്ടാകാത്ത വിധം നികത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.