ശബരിമല സന്നിധാനത്തേക്ക് ശര്‍ക്കരയുമായി വന്ന ട്രാക്ടര്‍ വനപാതയില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

Spread the love

പത്തനംതിട്ട: ശബരിമല സന്നിധാനത്തിലേക്കുള്ള പാതയില്‍ ട്രാക്ടര്‍ മറിഞ്ഞു.

ശബരിമല സന്നിധാനത്തേക്ക് ശര്‍ക്കര കയറ്റി വന്ന ട്രാക്ടര്‍ ആണ് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.

കുഴിയിലേക്ക് ട്രാക്ടര്‍ മറിഞ്ഞെങ്കിലും ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവര്‍ക്ക് നിസാര പരിക്ക് മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പമ്പയില്‍ നിന്നും സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വന്ന ട്രാക്ടര്‍ ആണ് ചരല്‍മേടിന് സമീപം മറിഞ്ഞത്. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ട്രാക്ടര്‍ പുറത്തെടുത്തു.

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് അയ്യപ്പന്‍ റോഡിലേക്ക് മാറ്റിയശേഷം ട്രാക്ടര്‍ ഉയര്‍ത്തിയത്. ഏറെ അപകടകരമായ പാതയിലൂടെ സാധനങ്ങളുമായി പോകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ട്രാക്ടറുകളിലൊന്നാണ് മറിഞ്ഞത്.