video
play-sharp-fill

സന്നിധാനത്ത് ഭക്തിനിര്‍ഭരമായ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന; ഒരുനോക്കുകാണാൻ വൻ ഭക്തജന തിരക്ക്

സന്നിധാനത്ത് ഭക്തിനിര്‍ഭരമായ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന; ഒരുനോക്കുകാണാൻ വൻ ഭക്തജന തിരക്ക്

Spread the love

ശബരിമല: മണ്ഡലകാല തീര്‍ത്ഥാടനം അവസാനിക്കാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കവെ തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി.

തങ്ക അങ്കി ചാര്‍ത്തി ശബരീശന്റെ ദീപാരാധന നടന്നു. അയ്യനെ ഒരുനോക്കുകാണാൻ ജനസഹസ്രങ്ങളാണ് ശബരിമലയില്‍ കാത്തുനിന്നത്.

ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെ പമ്ബയിലെത്തിയ ഘോഷയാത്ര അവിടെനിന്നും മൂന്ന് മണിയോടെ സന്നിധാനത്തേക്ക് പുറപ്പെട്ടു. അഞ്ചേകാലോടെ ദേവസ്വം അധികൃതരും പൊലീസും ശരംകുത്തിയില്‍ ഘോഷയാത്രയെ സ്വീകരിച്ചു. ആറരയോടെയാണ് സന്നിധാനത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്ത്രി മഹേശ് മോഹനര്‍, ശബരിമല മേല്‍ശാന്തി പി.എൻ മഹേഷ് എന്നിവര്‍ പതിനെട്ടാം പടിയില്‍ ഘോഷയാത്രയായെത്തിയ തങ്ക അങ്കി സ്വീകരിച്ചു. തുടര്‍ന്നായിരുന്നു ദീപാരാധന.

23ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര തുടങ്ങിയത്. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ആദ്യ 41 നാള്‍ പൂര്‍ത്തിയാകുന്ന ദിനമായ നാളെയും തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 27ന് രാവിലെ 10.30നും 11നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ മണ്ഡലപൂജ നടക്കും.

അന്നേ ദിവസം രാവിലെ 9.45 വരെ മാത്രമാകും നെയ്യഭിഷേകം. തുടര്‍ന്ന് രാത്രി 10ന് നട അടയ്ക്കും. ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിനാണ് മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നട തുറക്കുക. ജനുവരി 15നാണ് മകരവിളക്ക്.