ശബരിമല സ്ത്രീ പ്രവേശനം: റിവ്യു ഹർജി ഏഴംഗ ഭരണഘടനാ ബഞ്ചിലേയ്ക്ക്; റിവ്യു ഹർജി അനുവദിച്ച് സുപ്രീം കോടതി; പന്തളത്ത് നാമജപം ആരംഭി്ച്ചു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിൽ റിവ്യു ഹർജി ഏഴംഗ ഭരണഘടനാ ബഞ്ചിന് സുപ്രീം കോടതി വിട്ടു. ചീഫ് ജ്സ്റ്റിസ് രഞ്ജൻ ഗോഗോയ് അടങ്ങിയ അഞ്ചംഗ ബ്ഞ്ചാണ് കേസിൽ വിധി പറഞ്ഞത്. അയ്യപ്പ ഭക്തർ ഒരു പ്രത്യേക ഗണമാണ് എന്ന് പ്രഖ്യാപിച്ചാണ് സുപ്രീം കോടതിയുടെ അ്ഞ്ചംഗ ബഞ്ച് തീരുമാനിച്ചിരിക്കുന്നത്. കേസിലെ മൂന്നു ജ്ഡ്ജിമാർ റിവ്യു ഹർജി പരിഗണിക്കണമെന്ന് നിർദേശിച്ചു. രണ്ടു പേർ പഴയ ഹർജിയിൽ ഉറച്ചു നിൽക്കുന്നു. റോഹിഡൻ നരിമാനും, ഡിവൈ ചന്ദ്രചൂഡും പഴയ വിധിയിൽ ഉറച്ചു നിന്നപ്പോൾ ചീഫ് ജസ്റ്റിസ് അടക്കം ജസറ്റിസ് ഇന്ദുമൽഹോത്ര, ഖാൻവിൽക്കർ എന്നിവർ കേസ് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ചിന് വിടണമെന്ന് തീരുമാനിക്കുകയായിരുന്നു.
എന്നാൽ, സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി പക്ഷേ സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല. റിവ്യു പെറ്റീഷനുകൾ പെൻഡിംങിൽ വച്ചുകൊണ്ടാണ് കോടതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ശബരിമലയിലെ സത്രീ പ്രവേശനം അനുവദിച്ച കോടതി വിധി മരവിപ്പിക്കാൻ കോടതി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ സ്ത്രീ പ്രവേശനം അനുവദിച്ച അഞ്ചംഗ സു്പ്രീം കോടതി വിധി നിലനിൽക്കുകയാണ്. വ്യത്യസ്തമായ മത വിഭാഗങ്ങളുള്ള ഇന്ത്യയിൽ എല്ലാ മതവിഭാഗത്തിന്റെയും ആരാധനകളെ അംഗീകരിക്കേണ്ടതാണ്. മുസ്ലീം വിഭാഗങ്ങളുടെ പള്ളിയിലേയ്ക്കുള്ള പ്രവേശനവും, പാഴ്‌സി സ്ത്രീകളുടെ ക്ഷേത്രത്തിലേയ്ക്കുള്ള പ്രവേശനവും അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടതാണ്. മതങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അതത് വിഭാഗത്തിലെ ആചാര്യന്മാരാണ് എന്നത് കോടതി തീരുമാനിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴു പേജാണ് ചീഫ് ജസ്റ്റിസ് വിധി പ്രഖ്യാപനത്തിൽ വായിച്ചത്. രാജ്യത്ത് വിവിധ മതങ്ങളുണ്ട്, വിവിധ വിഭാഗങ്ങളുണ്ട്. ഈ വിഭാഗങ്ങളുടെയും മതങ്ങളുടെയും കാര്യത്തിൽ അതത് ആചാര്യന്മാരാണ് തീരുമാനിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇത്തരം കാര്യങ്ങളിൽ കോടതികൾക്ക് ഏതു വിധത്തിൽ ഇടപെടാൻ സാധിക്കും എന്നു പരിശോധിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സുപ്രീം കോടതി ഏഴംഗ ബഞ്ചിന് വിടാൻ തീരുമാനിച്ചത്.
ഇതിനിടെ പന്തളത്ത് പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ നാമജപ പ്രാർത്ഥനയും ആരംഭിച്ചിട്ടുണ്ട. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ പന്തളം ക്ഷേത്രത്തിനു മുന്നിലാണ് നാമജന പ്രാർത്ഥനയും കൂട്ടായ്മയും നടക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം ഖാൻ വിൽക്കർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവർ അടങ്ങുന്ന ബഞ്ചാണ് കേസിൽ വിധി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. സുപ്രീം കോടതിയുടെ ഒന്നാം നമ്പർ കോടതിയിലാണ് കേസ് കേട്ടത്.
2018 സെപ്റ്റംബർ 28 ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകിയത്. ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ 2006 ൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധി പറഞ്ഞിരുന്നത്. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം ഖാൻ വിൽക്കർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവർ അടങ്ങുന്ന അഞ്ചംഗ ബഞ്ചാണ് കേസിൽ അന്ന് വിധി പറഞ്ഞത്. സ്ത്രീ പ്രവേശനം അനുവദിച്ച ബഞ്ചിൽ ഇന്ദുമൽഹോത്ര മാത്രമാണ് സ്ത്രീ പ്രവേശനത്തെ എതിർത്ത് രംഗത്ത് എത്തിയത്.
വിധി പുറത്തു വന്നതിനു പിന്നാലെ സംസ്ഥാനത്ത് വൻ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഇതിനു ശേഷമാണ് സുപ്രീം കോടതിയിൽ വിവിധ സംഘടനകൾ റിവ്യു ഹർജി സമർപ്പിച്ചത്.