സന്നിധാനത്ത് മൊബൈൽ മോഷണം ; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: സന്നിധാനത്ത്് നിന്നും പൂജാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പ്രവീൺ കുമാർ ആണ് പിടിയിലായത്.
കറുപ്പ് സ്വാമി നടയിൽ വച്ചിരുന്ന പൂജാരിയുടെ ഫോൺ ആണ് ഇയാൾ മോഷ്ടിച്ചത്. സന്നിധാനം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ താൽക്കാലിക ദേവസ്വം ജീവനക്കാരനായ ഇയാളെ റിമാൻഡ് ചെയ്തു.
Third Eye News Live
0
Tags :