video
play-sharp-fill

ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച്‌ അന്യസംസ്ഥാന ഡ്രൈവര്‍മാരെ ബോധവത്കരിക്കണം: മോട്ടോര്‍ വാഹന വകുപ്പ് ഉടൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച്‌ അന്യസംസ്ഥാന ഡ്രൈവര്‍മാരെ ബോധവത്കരിക്കണം: മോട്ടോര്‍ വാഹന വകുപ്പ് ഉടൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

Spread the love

സ്വന്തം ലേഖിക

കൊച്ചി: ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച്‌ അന്യസംസ്ഥാന ഡ്രൈവര്‍മാരെ ബോധവത്കരിക്കണമെന്ന് ഹൈക്കോടതി.

മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം.
എരുമേലി കണ്ണിമലയിലെ അപകടത്തില്‍ ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയം ബുധനാഴ്ച്ച വീണ്ടും പരിഗണിക്കാനായി മാറ്റി. കെഎസ്‌ആര്‍ടിസി ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച പ്രശ്നങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്റ്റര്‍ക്ക് നിര്‍ദേശം നല്‍കി.

ജില്ലാ പൊലീസ് മേധാവി, കെഎസ്‌ആര്‍ടിസി ഓഫിസര്‍, സ്പെഷ്യല്‍ കമ്മിഷണര്‍ എന്നിവരോട് കൂടിയാലോചന നടത്തിയാണ് നടപടി സ്വീകരിക്കേണ്ടത്.

ഇന്നലെ എരുമേലി-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് പത്തു വയസുകാരി മരിച്ചിരുന്നു. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഹൈകോടതി ഇടപെടല്‍.